in

മരക്കാറിന് മാസ്റ്റർ പ്ലാൻ; തിയേറ്റർ റിലീസ് രണ്ട് ആഴ്ച പിന്നിടുമ്പോൾ ഒടിടി റിലീസ്…

മരക്കാറിന് ‘മാസ്റ്റർ’ പ്ലാൻ; തിയേറ്റർ റിലീസ് രണ്ട് ആഴ്ച പിന്നിടുമ്പോൾ ഒടിടി റിലീസ്…

ബോക്സ് ഓഫീസിലും ഒടിടിയിലും ഒരേ പോലെ വമ്പൻ ഹിറ്റ് ആയ ചിത്രമാണ് വിജയ് നായകനായ ‘മാസ്റ്റർ’. തിയേറ്റർ റിലീസ് രണ്ട് ആഴ്ച പിന്നിട്ടപ്പോൾ ചിത്രം ഒടിടിയിൽ എത്തിയത് പുതിയ ഒരു സാധ്യത ആണ് തുറന്നിട്ടത്. ശേഷം തീയേറ്ററിലും ഒടിടിയിലുമായി ചിത്രം പ്രദർശനം തുടർന്ന് മുന്നോട്ട് പോയി. നിർമ്മാതാക്കൾക്ക് കൂടുതൽ നേട്ടം സ്വന്തമാക്കാൻ ഇതിലൂടെ സാധിച്ചു. ഇപ്പോളിതാ മലയാളത്തിലും ഈ ‘മാസ്റ്റർ’ പ്ലാൻ നടപടിയിലാക്കുക ആണ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം.

തിയേറ്റർ റിലീസിന് കഴിഞ്ഞു രണ്ട് ആഴ്ച പിന്നിടുമ്പോൾ മരക്കാരും ഇത്തരത്തിൽ ഒടിടി റിലീസിന് തയ്യാറെടുക്കുക ആണ്. മാസ്റ്റർ പോലെ പ്രൈം വീഡിയോയിൽ ആണ് മരക്കാറും എത്തുന്നത്. ഡിസംബർ 17ന് ആണ് ഒടിടി റിലീസ്. ഇതിന്റെ പ്രോമോ വീഡിയോകൾ പ്രൈം വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള ഒടിടി റിലീസിന് വമ്പൻ തുകയാണ് പ്ലാറ്റ്‌ഫോമുകൾ ഓഫർ ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ ഉള്ള ചിത്രം ആകുമ്പോള്‍ അതിന്റെയും മുന്‍തൂക്കം ചിത്രത്തിനുണ്ട്. അത് കൊണ്ട് തന്നെ നിർമ്മാതാവിന് വലിയ സാമ്പത്തിക ലാഭം നേടാനും ഇതിലൂടെ സാധിക്കും. മാസ്റ്റർ, മരക്കാർ പോലെയുള്ള വലിയ ബഡ്ജറ്റ് ചിത്രങ്ങൾക്ക് ഇത് വലിയ രീതിയിൽ ഗുണകരമാണ്.

പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാറിന് ആദ്യ ദിവസങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. ആദ്യ ദിനത്തിൽ വേൾഡ് വൈഡ് കളക്ഷനിൽ റെക്കോർഡ് സ്ഥാപിച്ച മരക്കാർ ശേഷം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മുന്നേറുന്ന കാഴ്ചയാണ് ബോക്സ് ഓഫീസ് സാക്ഷ്യം വഹിച്ചത്. ബുക് മൈ ഷോ റേറ്റിങ്ങിൽ ആദ്യ ദിവസങ്ങളിൽ രേഖപ്പെടുത്തിയ 60ലിൽ നിന്ന് 70ന് മുകളിലേക്ക് റേറ്റിങ് ഉയരുന്ന കാഴ്ചയും സിനിമാ ലോകം സാക്ഷ്യം വഹിച്ചു. ഇപ്പോൾ റേറ്റിംഗ് 75ൽ എത്തി നിൽക്കുന്നു.

‘എതർക്കും തുനിന്തവൻ’ അഞ്ച് ഭാഷകളിൽ റിലീസിന്; പ്രചോദനം സൂര്യയുടെ ഒടിടി റിലീസുകളുടെ വൻ സ്വീകാര്യത…

മമ്മൂട്ടിയുടെ ഭീഷ്മയിൽ ബോളിവുഡ് സൂപ്പർ നായിക തബുവും..