താര സമ്പന്നമായി ‘ദളപതി 66’; വിജയ്ക്ക് ഒപ്പം അണിനിരക്കുന്നത് വമ്പന്‍ താരനിര…

0

താര സമ്പന്നമായി ‘ദളപതി 66’; വിജയ് ഒപ്പം അണിനിരക്കുന്ന താരങ്ങൾ ഇവരൊക്കെ…

തെലുങ്ക് സംവിധായകൻ വംശി ഒരുക്കുന്ന ‘ദളപതി 66’ എന്ന് താത്കാലിക പേരിൽ അറിയപ്പെടുന്ന വിജയ് ചിത്രത്തിന്റെ താരനിരയുടെ കാര്യത്തിൽ സ്ഥിരീകരണങ്ങൾ വന്ന് കഴിഞ്ഞു. രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തിൽ വലിയ ഒരു താര നിര തന്നെയാണ് വിജയ് ഒപ്പം അണിനിരക്കുന്നത്. തെലുങ്ക് സിനിമയലെയും തമിഴ് സിനിമയിലെയും വമ്പൻ താരങ്ങൾ തന്നെ അണിനിരക്കുമ്പോൾ ഈ വിജയ് ചിത്രം താര സമ്പന്നമായ ചിത്രമായി മാറുകയാണ്.

തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളായ നിന്ന് ആർ ശരത്ത്കുമാർ, ശ്യാം, പ്രഭു എന്നിവർ ചിത്രത്തിന്റെ ഭാഗമാകുന്നു. നടൻ ശ്യാമിന്റെ അഭിനയ ജീവിതം തുടങ്ങിയത് 22 വർഷങ്ങൾക്ക് മുൻപ് വിജയുടെ ഖുഷി എന്ന ചിത്രത്തിലൂടെ ആയിരുന്നു. തെന്നിന്ത്യൻ സിനിമകളിൽ ഉടനീളം തിളങ്ങുന്ന പ്രകാശ് രാജും വിജയും 13 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നത് ആണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ഇപ്പോൾ വില്ലൻ വേഷങ്ങളിൽ തിളങ്ങുന്ന തെലുങ്ക് നടൻ ശ്രീകാന്ത് ആണ് തെലുങ്ക് സിനിമയിൽ നിന്ന് എത്തുന്ന മറ്റൊരു താരം. തമിഴിൽ ശ്രീകാന്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയായി മാറുകയാണ് ഈ വിജയ് ചിത്രം. ബീസ്റ്റ്‌, ബിഗിൽ, സർക്കാർ, മാസ്റ്റർ തുടങ്ങിയ വിജയ് ചിത്രങ്ങൾക്ക് ശേഷം യോഗി ബാബു വീണ്ടും വിജയ്ക്ക് ഈ ചിത്രത്തിൽ ഒന്നിക്കുന്നു. ജയസുധ, സംഗീത എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇരുവരും ആദ്യമായി ആണ് ഒരു വിജയ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

അതേ സമയം, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നിർമ്മിക്കുന്ന താര സമ്പന്നമായ ഈ ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുക ആണ്. ഫാമിലി ബെസ്റ്റ് എന്റർടൈനർ ആയി ഒരുങ്ങുന്ന ഈ ചിത്രത്തിന് തമൻ ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകണം കാർത്തിക് പളനി നിർവഹിക്കുമ്പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ കെ.എൽ ആണ്.