in

“എമ്പുരാൻ സ്ക്രിപ്റ്റ് ലോക്ക് ചെയ്തു, ലാലേട്ടനെ അറിയിച്ചു, ഷൂട്ടിംഗ് അടുത്ത വർഷം”: പൃഥ്വിരാജ്

“എമ്പുരാൻ സ്ക്രിപ്റ്റ് ലോക്ക് ചെയ്തു, ലാലേട്ടനെ അറിയിച്ചു, ഷൂട്ടിംഗ് അടുത്ത വർഷം”: പൃഥ്വിരാജ്

മലയാള സിനിമ ലോകവും പ്രേക്ഷകരും ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. മലയാളത്തിന്റെ എക്കാലത്തെയും വലിയ വിജയമായി മാറിയ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രം മലയാളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ നിറയുന്ന ചിത്രമാണ്. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർതാരം മോഹൻലാൽ ആണ് നായകനാകുന്നത്. മലയാള സിനിമയുടെ വിപണി വിപുലീകരിക്കാൻ കെൽപ്പുള്ള ഈ ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയതായി മുരളി ഗോപി മെയ് മാസത്തിൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുക ആണ് സംവിധായകൻ പൃഥ്വിരാജ്.

പൃഥ്വിരാജ് നായകനായി എത്തിയ ‘കടുവ’ എന്ന ചിത്രത്തിന്റെ പ്രെസ് മീറ്റിൽ ആയിരുന്നു അദ്ദേഹം എമ്പുരാനെ പറ്റി സംസാരിച്ചത്. പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ: “തിരുവനന്തപുരത്ത് എത്തിയത് ഷൂട്ടിങ്ങിന് അല്ല. മുരളിയുമായി എമ്പുരാന്റെ സ്ക്രിപ്റ്റ് റീഡിങ്ങിന് ആണ് വന്നത്. സ്ക്രിപ്റ്റ് ലോക്ക് ചെയ്തു. ഇക്കാര്യം ഇന്നലെ രാവിലെ ലാലേട്ടനെയും ആന്റണി പെരുമ്പാവൂറിനെയും വിളിച്ചു പറഞ്ഞു. അടുത്ത വർഷം ഷൂട്ട് തുടങ്ങും.”

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. സ്റ്റീഫൻ നേടുമ്പള്ളി അഥവാ അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങൾ ഉള്ള ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായി ആണ് ‘എമ്പുരാൻ’ ഒരുങ്ങുക. രണ്ട് ഭാഗവും ഒരുമിച്ചു ചിത്രീകരിക്കും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

സിംഗിൾ ഷോട്ടിൽ ലിപ് സിങ്ക് ചെയ്ത് ഞെട്ടിച്ച് മമ്മൂട്ടി; ‘നൻപകൽ നേരത്ത് മയക്കം’ ടീസർ…

ബാലയ്ക്ക് പിറന്നാൾ, ആഘോഷമാക്കാൻ ‘സൂര്യ 41’ ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്…