in

കുറുപ്പിന് 112 കോടിയുടെ ടോട്ടൽ ബിസിനസ്; ദുൽഖറിന്‍റെ പുതിയ പ്രഖ്യാപനം…

കുറുപ്പിന് 112 കോടിയുടെ ടോട്ടൽ ബിസിനസ്; ദുൽഖറിന്‍റെ പുതിയ പ്രഖ്യാപനം…

പോസ്റ്റ് കോവിഡ് റിലീസുകളിൽ ആദ്യമെത്തി തിയേറ്റർ വ്യവസായത്തിന് ഉണർവേകിയ ചിത്രമായിരുന്നു ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’. ദുൽഖറിന്റെ കരിയറിലെ ആദ്യ 50 കോടി ചിത്രം എന്ന നേട്ടവും ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം നേടി കൊടുത്തിരുന്നു. ഈ ചിത്രത്തെ സംബന്ധിച്ച് മറ്റൊരു പ്രഖ്യാപനം നടത്തിയിരിക്കുക ആണ് ദുൽഖർ ഇപ്പോൾ. കുറുപ്പ് ടോട്ടൽ ബിസിനസിലൂടെ 112 കോടി നേടി എന്നാണ് ദുൽഖർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സീ കമ്പനിയുമായുള്ള സാറ്റ്ലൈറ്റ് ഡീലിലൂടെ ആണ് ഈ നേട്ടം കുറുപ്പിന് നേടാൻ ആയത് എന്നും പോസ്റ്റിൽ അദ്ദേഹം സൂചിപ്പിക്കുന്നു.

ചിത്രത്തിന്റെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളുടെ സാറ്റലൈറ്റ്‌ റൈറ്റ്സ് വിറ്റതിലൂടെ റെക്കോർഡ് ബ്രെക്കിങ് ഡീൽ ആണ് കുറുപ്പ് നേടിയത് എന്ന് ദുൽഖറിന്റെ പോസ്റ്റിൽ പറയുന്നു. ഇത് പ്രേക്ഷകർ സിനിമയ്ക്ക് നൽകിയ സ്നേഹത്തിന്റെ സാക്ഷ്യമാണ് എന്നും അഗാധമായി വിനയാന്വിതനും എന്നേക്കും നന്ദിയുള്ളവനും ആണെന്നും ദുൽഖർ കുറിച്ചു. കുറുപ്പിന്റെ ടോട്ടൽ ബിസിനസ് സൂചിപ്പിച്ചു കൊണ്ട് ഒരു സ്‌പെഷ്യൽ പോസ്റ്ററും ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കുറുപ്പ് സിനിമയുടെ ക്ലൈമാക്സിലെ ലുക്കിൽ ആണ് ദുൽഖർ ഈ സ്‌പെഷ്യൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രാക്ഷസൻ റീമേയ്ക്കുമായി അക്ഷയ് കുമാർ; ‘കട്ട്പുട്ട്ലി’ ട്രെയിലർ കാണാം…

“ഈ സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളെ അല്ല”; ‘ഗോഡ് ഫാദര്‍’ ടീസർ പുറത്ത്…