in

“ഈ സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളെ അല്ല”; ‘ഗോഡ് ഫാദര്‍’ ടീസർ പുറത്ത്…

“ഈ സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളെ അല്ല”; ‘ഗോഡ് ഫാദര്‍’ ടീസർ പുറത്ത്…

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ‘ലൂസിഫർ’ തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യുന്ന വിവരം മുൻപേ തന്നെ പുറത്തുവന്നിരുന്നു. ‘ഗോഡ് ഫാദര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ ചിരഞ്ജീവി ആണ് മോഹൻലാൽ മലയാളത്തിൽ അവതരിപ്പിച്ച നായക വേഷത്തിൽ എത്തുന്നത്. മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മുൻപ് നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ടീസറും പുറത്തുവന്നിരിക്കുക ആണ്.

1 മിനിറ്റ് 33 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ആണ് റിലീസ് ആയിരിക്കുന്നത്. മലയാളത്തിന്റെ തനി പകർപ്പ് പുനസൃഷ്ടിക്കുന്നതിന് പകരം തെലുങ്ക് സിനിമാ പ്രേക്ഷകർക്ക് വേണ്ടിയുള്ള രീതിയിൽ ആണ് ചിത്രം ഒരുക്കുന്നത് എന്ന് ടീസർ വ്യക്തമാക്കുന്നുണ്ട്. ലൂസിഫർ മലയാളം പതിപ്പിലെ ഡയലോഗ് ആയ ‘സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആള് അല്ല’ എന്ന് തന്നെ തെലുങ്ക് ടീസർ കാണുമ്പോൾ മലയാള പ്രേക്ഷകർ പറയും എന്നത് തീർച്ച. ടീസർ:

ലൂസിഫറിൽ പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ആണ്. ടീസറിൽ സൽമാന്റെ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിരഞ്ജീവിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. മെഗാസ്റ്റാർ ആരാധകർക്ക് ഇതൊരു ട്രീറ്റ് തന്നെ ആണെന്ന് ഉറപ്പിച്ചു പറയാം.

കുറുപ്പിന് 112 കോടിയുടെ ടോട്ടൽ ബിസിനസ്; ദുൽഖറിന്‍റെ പുതിയ പ്രഖ്യാപനം…

‘സെക്ടർ 42ൽ പോയവർ ആരും തിരിച്ചു വന്നിട്ടില്ല, ഉള്ളിൽ അന്യഗ്രഹ ജീവി’; ‘ക്യാപ്റ്റൻ’ ട്രെയിലർ…