in , ,

രാക്ഷസൻ റീമേയ്ക്കുമായി അക്ഷയ് കുമാർ; ‘കട്ട്പുട്ട്ലി’ ട്രെയിലർ കാണാം…

രാക്ഷസൻ റീമേയ്ക്കുമായി അക്ഷയ് കുമാർ; ‘കട്ട്പുട്ട്ലി’ ട്രെയിലർ കാണാം…

അക്ഷയ് കുമാർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘കട്ട്പുട്ട്ലി’ റിലീസിന് ഒരുങ്ങുക ആണ്. റാം കുമാറിന്റെ സംവിധാനത്തിൽ വിഷ്ണു വൈശാനെ നയാകനായി 2018ൽ പുറത്തിറങ്ങിയ ‘രാക്ഷസൻ’ എന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രത്തിന്റെ റീമേയ്ക്ക് ആണ് ഈ ചിത്രം. രഞ്ജിത്ത് എം തിവാരി ആണ് അക്ഷയ് കുമാർ ചിത്രം സംവിധാനം ചെയ്യുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സെപ്റ്റബർ 2ന് ചിത്രം സ്‌ട്രീം ചെയ്തു തുടങ്ങും. ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ ഡിസ്നി+ ഹോട്ട്സ്റ്റാർ റിലീസ് ചെയ്തിരിക്കുക ആണ്.

2 മിനിറ്റ് 5 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. ട്രെയിലറിൽ മൂന്ന് സ്‌കൂൾ പെൺകുട്ടികളെ കൊലപ്പെടുത്തിയ ഒരു സീരിയൽ കില്ലറെ പിന്തുടരുന്ന പോലീസുകാരനായി അക്ഷയ് കുമാറിനെ കാണാം. കൊലപാതക പരമ്പര തുടരുന്നത് തടയാനായി അടുത്ത രണ്ട് ദിവസത്തിന് അകം മർഡറെ തടയുകയും വേണം അക്ഷയ് കുമാറിനും ടീമിനും. ട്രെയിലർ:

സെക്കൻഡ് ലുക്കിലും പ്രതീക്ഷ കൂട്ടി ഞെട്ടിച്ച് മമ്മൂട്ടിയുടെ ‘റോഷാക്ക്’…

കുറുപ്പിന് 112 കോടിയുടെ ടോട്ടൽ ബിസിനസ്; ദുൽഖറിന്‍റെ പുതിയ പ്രഖ്യാപനം…