in , ,

സൂപ്പർ ശരണ്യ: പ്രതീക്ഷകൾ നൽകിയ സൂപ്പർ ട്രെയിലർ എന്ന് പ്രേക്ഷകർ…

സൂപ്പർ ശരണ്യ: പ്രതീക്ഷകൾ നൽകിയ സൂപ്പർ ട്രെയിലർ എന്ന് പ്രേക്ഷകർ…

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ച ഗിരീഷ്‌ എ.ഡി ഒരുക്കുന്ന പുതിയ ചിത്രമാണ് സൂപ്പർ ശരണ്യ. മുൻ ചുത്രത്തെ പോലെ ഗിരീഷ് തിരക്കഥ എഴുതി ഈ ചിത്രവും സംവിധാനം ചെയ്യുന്നു. അനശ്വര രാജൻ നായികയാകുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു.

തണ്ണീർമത്തൻ ദിനങ്ങൾ പോലെ സുപ്പര്‍ ശരണ്യ എന്ന ഈ ചിത്രവും ഒരു സമ്പൂര്‍ണ്ണ എന്റർടൈനർ ആണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ടൈറ്റിലിൽ സൂചിപ്പിച്ച പോലെ ഈ ചിത്രത്തിൽ പ്രാധാന്യം നായികയ്ക്ക് ആണ്. ട്രെയിലർ കാണാം:

ട്രെയിലറിന് മികച്ച അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഷെബിൻ ബക്കർ പ്രൊഡക്‌ഷൻസിന്റെയും സ്റ്റക്ക് കൗസ്‌ പ്രൊഡക്‌ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് ‘സൂപ്പർ ശരണ്യ’ നിർമിച്ചിരിക്കുന്നത്.

നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാരം ചെയ്യുന്ന അർജുൻ അശോകൻ ആണ് ചിത്രത്തിൽ നായക കഥാപാത്രമായി എത്തുന്നത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ശ്രീകാന്ത് വെട്ടിയാർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നസ്‌ലൻ, മമിത ബൈജു, വിനീത് വിശ്വം, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, സ്നേഹ ബാബു, ദേവിക ഗോപാൽ നായർ, റോസ്‌ന ജോഷി, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്,കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗ്ഗീസാണ്‌ ‘സൂപ്പർ ശരണ്യ’യുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്‌. സുഹൈൽ കോയ ആണ് ഗാനങ്ങൾ രചിച്ചത്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും നിർവഹിക്കുന്നു. ചിത്രം ജനുവരി 7ന് തീയേറ്ററുകളിൽ എത്തും.

ആഴ്ചകളുടെ വ്യത്യാസത്തിൽ ദുൽഖറിന്‍റെ രണ്ട് ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തുന്നു…

സസ്പൻസ് ഒരുക്കി ‘ബ്രോ ഡാഡി ടീം’; ആകാംഷയോടെ ആരാധകർ…