തോള് ചരിച്ച് പ്രണവ് മോഹൻലാൽ; ‘ഡീയസ് ഈറേ’ ടീസർ റിലീസ് പ്രഖ്യാപിച്ചു

മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ-രാഹുൽ സദാശിവൻ ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾ എത്തുന്നു. ‘ഡീയസ് ഈറേ’ എന്ന് പേരിട്ടിരിക്കുന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ടീസർ നാളെ (ഓഗസ്റ്റ് 27, ബുധനാഴ്ച) രാവിലെ 11:30-ന് പുറത്തിറങ്ങും. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ പുതിയൊരു തരംഗം സൃഷ്ടിച്ച രാഹുൽ സദാശിവൻ വീണ്ടും ഹൊറർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രമെന്ന നിലയിൽ വൻ പ്രതീക്ഷകളാണ് ‘ഡീയസ് ഈറേ’ക്ക് ലഭിക്കുന്നത്.
‘ഭ്രമയുഗ’ത്തിന്റെ നിർമ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസുമായി ചേർന്നാണ് ‘ഡീയസ് ഈറേ’ നിർമ്മിക്കുന്നത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിർമ്മാതാക്കൾ. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവനും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വീണ്ടും ഒന്നിക്കുമ്പോൾ, ഇന്ത്യൻ ഹൊറർ സിനിമയ്ക്ക് ആഗോളതലത്തിൽ പുതിയൊരു മുഖം നൽകാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
‘ക്രോധത്തിൻ്റെ ദിനം’ എന്ന് അർത്ഥം വരുന്ന ലാറ്റിൻ പദമാണ് ‘ഡീയസ് ഈറേ’. ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ്‌ലൈനോട് കൂടിയെത്തുന്ന ചിത്രം പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം നൽകുമെന്നാണ് പ്രതീക്ഷ.
പ്രഗത്ഭരായ ഒരു വലിയ സാങ്കേതികനിരയും ചിത്രത്തിന് പിന്നിലുണ്ട്. ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ് ഷഫീക്ക് മുഹമ്മദ് അലിയും കലാസംവിധാനം ജ്യോതിഷ് ശങ്കറുമാണ്. സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ – രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി