in

ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് പേരായി; താരനിരയിൽ പ്രിയ താരങ്ങൾ…

ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് പേരായി; താരനിരയിൽ പ്രിയ താരങ്ങൾ…

ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണി സിനിമ നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുക ആണെന്ന വാർത്ത മുൻപേ തന്നെ വന്നിരുന്നു. ധോണി എന്റർടൈന്മെന്റിന്റെ ബാനറിൽ ആണ് താരം ചിത്രം നിർമ്മിക്കുന്നത്. ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റിലും താരനിരയുടെ വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. എൽ ജി എം എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ലൈറ്റ്സ് ഗേറ്റ് മാരീഡ് എന്നതിന്റെ ചുരുക്കമാണ് എൽ ജി എം എന്ന് പുറത്തിറക്കിയ ടൈറ്റിൽ പോസ്റ്റർ വ്യക്തമാക്കുന്നുണ്ട്.

ഒരു മോഷൻ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ താരനിരയെയും നിർമ്മാതാക്കൾ വെളിപ്പെടുത്തി കഴിഞ്ഞു. ഹരീഷ് കല്യാൺ, ഇവാന, നാദിയ, യോഗി ബാബു എന്നിവർ ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. രമേശ് തമിൽമണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘ഉടൽ’ സംവിധായകന് ഒപ്പം ദിലീപിന്റെ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം; ചിത്രീകരണം ഇന്ന് മുതൽ…

ഓരോ ദിവസവും 100 കോടി; ‘പത്താൻ’ ബോക്സ് ഓഫീസിൽ ചരിത്രമെഴുതുന്നു…