in

ഓരോ ദിവസവും 100 കോടി; ‘പത്താൻ’ ബോക്സ് ഓഫീസിൽ ചരിത്രമെഴുതുന്നു…

ഓരോ ദിവസവും 100 കോടി; ‘പത്താൻ’ ബോക്സ് ഓഫീസിൽ ചരിത്രമെഴുതുന്നു…

ബോളിവുഡിന് ബോക്സ് ഓഫീസിൽ വലിയ ഉണർവ് നൽകുകയാണ് ഷാരൂഖ് ഖാന്റെ ‘പത്താൻ’. ജനുവരി 25ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം കിംഗ്‌ ഖാന് സമ്മാനിക്കുന്നത് വമ്പൻ തിരിച്ചുവരവ് ആണ്. ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതൊരു ഒന്നൊന്നര തിരിച്ചുവരവ് ആണെന്നാണ്‌. നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആകട്ടെ ഓഫീഷ്യലായി രണ്ട് ദിവസ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുക ആണ്.

രണ്ട് ദിവസം കൊണ്ട് പത്താൻ ആഗോളതലത്തിൽ ബോക് ഓഫിസിൽ നിന്ന് വാരികൂട്ടിയത് 219.6 കോടി ഗ്രോസ് കളക്ഷൻ ആണ്. ആദ്യ ദിനത്തിൽ 106 കോടിയും രണ്ടാം ദിനത്തിൽ 113.6 കോടിയും ആണ് ചിത്രം ഗ്രോസ് കളക്ഷൻ ആയി നേടിയത്. റിപ്പബ്ലിക് ദിനമായ രണ്ടാം ദിനത്തിൽ ആദ്യ ദിനത്തേക്കാൾ കളക്ഷൻ നേടി പത്താൻ. ഒരു ദിവസ ആഗോള കളക്ഷൻ 100 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രം കൂടിയായി മാറിയിരിക്കുക ആണ് പത്താൻ. ആദ്യ രണ്ട് ദിവസവും 100 കോടി കളക്ഷൻ കടക്കാൻ ചിത്രത്തിന് കഴിഞ്ഞിരിക്കുന്നു. ഹിന്ദി സിനിമയിൽ ഇത് റെക്കോർഡ് ആണ്. ഇന്ത്യയിൽ നിന്ന് ചിത്രം 151.79 കോടി ഗ്രോസ് കളക്ഷൻ നേടിയതായി ബോക്സ് ഓഫീസ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.

“അൺസ്റ്റോപ്പബിൾ” എന്നാണ് ട്രേഡ് അനലിസ്റ്റ് ആയ തരൻ ആദർശ് പത്താന്റെ ബോക്സ് ഓഫീസ് പ്രകടനത്തിനെ വിശേഷിപ്പിക്കുന്നത്. ബോളിവുഡിന് ബോക്സ് ഓഫീസിൽ ഉണ്ടായ സകല ക്ഷീണങ്ങൾക്കും ഈ ഷാരൂഖ് ചിത്രം മറുപടി പറഞ്ഞിരിക്കുക ആണ്. ജോൺ എബ്രഹാം, ദീപിക പദുക്കോൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയ പത്താൻ സിദ്ധാർത്ഥ് ആനന്ദ് ആണ് സംവിധാനം ചെയ്തത്. സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രത്തിൽ ടൈഗർ എന്ന കഥാപാത്രമായി സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തിയിരുന്നു.

ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് പേരായി; താരനിരയിൽ പ്രിയ താരങ്ങൾ…

“പ്രണയിക്കാൻ മാത്യുവും മാളവികയും”; റിലീസ് പ്രഖ്യാപിച്ച് ‘ക്രിസ്റ്റി’ ടീസർ എത്തി…