in , ,

“ഡാൻസ് സ്റ്റെപ്പുമായി ചിരിപടർത്തി ചാക്കോച്ചൻ”; ‘ദേവദൂതർ പാടി’ വീഡിയോ ഗാനം…

“ഡാൻസ് സ്റ്റെപ്പുമായി ചിരിപടർത്തി ചാക്കോച്ചൻ”; ‘ദേവദൂതർ പാടി’ വീഡിയോ ഗാനം…

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ വേഷപകർച്ചയോടെ ആണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രോമോ വീഡിയോകളും പോസ്റ്ററുകളും ഒക്കെ പുറത്തിറങ്ങിയപ്പോൾ ഏറ്റവും അധികം ശ്രദ്ധ നേടിയത് കുഞ്ചാക്കോ ബോബന്റെ ഈ വേഷപകർച്ച ആയിരുന്നു. കുഞ്ചോക്കോയുടെ വേഷത്തിൽ മാത്രമല്ല പ്രകടനത്തിലും വ്യത്യസ്തമായത് പ്രതീക്ഷിക്കുക ആണ് പ്രേക്ഷകർ. ആ പ്രതീക്ഷകൾ തെറ്റില്ല എന്ന സൂചന നൽകി കൊണ്ട് ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.

1985ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘കാതോട് കാതോര’ത്തിലെ ‘ദേവദൂതർ പാടി’ എന്ന ഗാനം പുനസൃഷ്ടിച്ചിരിക്കുക ആണ് ഈ കുഞ്ചോക്കോ ബോബൻ ചിത്രത്തിൽ. സ്റ്റേജിൽ ഈ ഗാനം ആലപിക്കുമ്പോൾ കുഞ്ചോക്കോ ബോബന്റെ കഥാപാത്രം അതിന് ചുവട് വെക്കുക ആണ്. വീഡിയോ ഗാനം കാണാം:

ഒറിജിനൽ ഗാനം ഔസേപ്പച്ചന്റെ ഈണത്തിൽ യേശുദാസ് ആയിരുന്നു ആലപിച്ചത്. ഒഎൻവി കുറുപ്പ് ആണ് ഈ ഗാനം രചിച്ചത്. പുതിയ ഗാനം ജാക്സൺ അർജ്ജു പുനസൃഷ്ടിച്ചപ്പോൾ ആലപിച്ചിരിക്കുന്നത് ബിജു നാരായണൻ ആണ്. ചിത്രത്തിലെ ‘ആടലോടകം’ എന്ന ഗാനം മുൻപ് റിലീസ് ആയിരുന്നു. ഡോൺ വിൻസെന്റ് സംഗീതം ഒരുക്കിയ ഈ ഗാനം ഷഹബാസ് അമനും സൗമ്യ രാമകൃഷ്ണനും ചേർന്നാണ് ആലപിച്ചത്.

വിക്രം എന്ന കമൽ ഹാസൻ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി ശ്രദ്ധേയമായ വേഷം ചെയ്ത ഗായത്രി അശോകൻ ആണ് ഈ ചിത്രത്തിലെ നായിക. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണ് ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആഗസ്റ്റ് 12ന് ആണ് ചിത്രത്തിന്റെ തീയേറ്റർ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

‘ബർമുഡ’ ടീസർ പുറത്ത്; സർപ്രൈസ് ആയി മോഹൻലാൽ സാന്നിധ്യവും…

“അഭിനയ ജീവിതത്തിലെ ആദ്യ പോലീസ് വേഷം, അനുഗ്രഹം ഉണ്ടാവണം”: ഷെയ്ൻ നിഗം