in

ക്രിസ്മസിന് മെഗാസ്റ്റാർ മമ്മൂട്ടിയും യുവ താരങ്ങളും തമ്മിൽ ബോക്സ്ഓഫീസ് യുദ്ധം!

ക്രിസ്മസിന് മെഗാസ്റ്റാർ മമ്മൂട്ടിയും യുവ താരങ്ങളും തമ്മിൽ ബോക്സ്ഓഫീസ് യുദ്ധം!

ഇത്തവണ ക്രിസ്മസ് റിലീസ് ആയി നിരവധി ചിത്രങ്ങൾ ആണ് മലയാളത്തിൽ എത്തുന്നത്. സൂപ്പര്‍താരം മോഹൻലാലും ജനപ്രിയ നായകന്‍ ദിലീപും യുവതാരം ദുൽഖർ സൽമാനും മത്സരത്തിനില്ലാത്ത ഈ സീസണിൽ ബോക്സ്ഓഫീസ് യുദ്ധം നടക്കുക മെഗാസ്റ്റാർ മമ്മൂട്ടിയും മറ്റു യുവ താരങ്ങളും തമ്മിൽ ആയിരിക്കും. നിവിൻ പോളി റിച്ചി എന്ന തമിഴ് ചിത്രവുമായി രണ്ടാഴ്ച മുൻപേ എത്തുന്നുണ്ടെങ്കിലും ക്രിസ്മസ് ബോക്സ്‌ഓഫീസ് മത്സരത്തിന്‍റെ ഭാഗമാകുമോ എന്ന് റിച്ചിയ്ക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണം അനുസരിച്ചേ പറയാൻ കഴിയു.

അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ചിത്രമായ മാസ്റ്റർപീസ് ആയിരിക്കും മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസ്. ക്രിസ്മസ് സീസണിലെ ഏറ്റവും വലിയ റിലീസും ഈ ചിത്രമായിരിക്കും. ഡിസംബർ 21 നു ഈ ചിത്രം പ്രദർശനം ആരംഭിക്കും. പൃഥ്വിരാജ്, ടോവിനോ തോമസ്, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ , ജയസൂര്യ എന്നിവരാണ് മമ്മൂട്ടിയോട് മത്സരിക്കാൻ എത്തുന്ന യുവ താരങ്ങൾ .

പൃഥ്വിരാജ് എത്തുന്നത് നവാഗതനായ പ്രദീപ് എം നായർ ഒരുക്കിയ വിമാനം എന്ന ബിഗ് ബജറ്റ് ചിത്രവുമായാണ്. മൂകനും ബധിരനുമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതു എന്നാണ് സൂചന. ജയസൂര്യ എത്തുന്നതാവട്ടെ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ആട് 2 എന്ന കോമഡി എന്റെർറ്റൈനെറും ആയാണ്. മിഥുൻ മാനുവൽ തോമസ് ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

 

cmsbb

 

ആഷിക് അബു ഒരുക്കിയ മായനദിയുമായാണ് ടോവിനോ തോമസ് എത്തുന്നത് എങ്കിൽ തന്റെ ആദ്യ തമിഴ് ചിത്രമായ വേലയ്ക്കാരൻ ആണ് ഫഹദ് ഫാസിലിന്റെ ക്രിസ്മസ് റിലീസ്. മോഹൻ രാജയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ദിലീപ് മേനോൻ എന്ന നവാഗതൻ ഒരുക്കിയ ആന അലറലോടലറൽ എന്ന ചിത്രവും ആയാണ് വിനീത് ശ്രീനിവാസൻ ക്രിസ്മസ് ബോക്സ് ഓഫീസിൽ മത്സരിക്കാൻ എത്തുന്നത് എങ്കിൽ ശിക്കാരി ശംഭു എന്ന സുഗീത് ചിത്രവുമായി കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട് ഈ ക്രിസ്മസിന് എന്നാണ് സൂചനകൾ പറയുന്നത്.

ഇത് കൂടാതെ ബിജു മേനോൻ ചിത്രമായ റോസാപ്പൂവും ക്രിസ്മസ് റിലീസ് ആയി എത്തുമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. സൽമാൻ ഖാൻ നായകനായ ടൈഗർ സിന്ദാ ഹെ എന്ന ഹിന്ദി ചിത്രവും ക്രിസ്മസ് റിലീസ് ആയി കേരളത്തിൽ റിലീസ് ചെയ്യുന്നുണ്ട്. ഏതായാലും ഈ ക്രിസ്മസിന് കേരളാ ബോക്സ് ഓഫീസിൽ തീ പാറുമെന്നുറപ്പാണ്.

അന്ന് മോഹൻലാലിന് വേണ്ടി, ഇന്ന് പൃഥ്വിരാജിന് വേണ്ടി എ ആർ റഹ്മാൻ മലയാളത്തിലേക്ക്?

ഒരു കുപ്രസിദ്ധ പയ്യൻ: ടോവിനോ തോമസിന്‍റെ അടുത്ത ചിത്രം മധുപാലിനൊപ്പം