in

അന്ന് മോഹൻലാലിന് വേണ്ടി, ഇന്ന് പൃഥ്വിരാജിന് വേണ്ടി എ ആർ റഹ്മാൻ മലയാളത്തിലേക്ക്?

അന്ന് മോഹൻലാലിന് വേണ്ടി, ഇന്ന് പൃഥ്വിരാജിന് വേണ്ടി എ ആർ റഹ്മാൻ മലയാളത്തിലേക്ക്?

ഇന്ത്യൻ സിനിമയുടെ സംഗീത മാന്ത്രികൻ എന്നാണ് എ ആർ റഹ്മാൻ അറിയപ്പെടുന്നത്. ഓസ്കാർ അവാർഡ് വരെ നേടിയ എ ആർ റഹ്മാൻ ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സംഗീത സംവിധായകരിൽ ഒരാളാണ്. ബ്രഹ്മാണ്ഡ ചിത്രങ്ങളിലും അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേകതകൾ ഉള്ള ചിത്രങ്ങളിലും ഹോളിവുഡ് ചിത്രങ്ങളിലും മാത്രമേ നമ്മൾ ഇപ്പോൾ എ ആർ റഹ്മാന്റെ സംഗീതം കാണാറുള്ളു . അതല്ലെങ്കിൽ തനിക്കു വളരെ അടുപ്പമുള്ള സംവിധായകരുടെ ചിത്രങ്ങൾ ആണ് എ ആർ റഹ്മാൻ ചെയ്യൂ. മലയാള സിനിമയിൽ അദ്ദേഹം ഒരേ ഒരു ചിത്രം മാത്രമേ ചെയ്തിട്ടുള്ളു. മോഹൻലാൽ നായകനായി എത്തിയ സംഗീത് ശിവൻ ചിത്രം യോദ്ധ ആണത്. സൂപ്പർ ഹിറ്റ് ആയി മാറിയ ആ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വമ്പൻ ഹിറ്റ് ആയിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എ ആർ റഹ്മാൻ ഒരിക്കൽ കൂടി മലയാളത്തിൽ എത്തുന്നു എന്ന് വാർത്തകൾ വരുന്നു.

 

rahman

 

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കാൻ പോകുന്ന ആട് ജീവിതം എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ആയിരിക്കും എ ആർ റഹ്മാൻ എത്തുക എന്നാണ് വാർത്തകൾ വരുന്നത്. ഒഫീഷ്യൽ ആയി ഇതുവരെ സ്ഥിതീകരണം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും എ ആർ റഹ്മാനെ സംഗീത സംവിധായകനായി ഈ ചിത്രത്തിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം എന്നാണ് വാർത്തകൾ പറയുന്നത്. വിജയ് നായകനായ മെർസൽ എന്ന ചിത്രമാണ് എ ആർ റഹ്മാൻ അവസാനം ചെയ്തത്.

 


ബെന്യാമിന്റെ ഇതേ പേരുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ ചിത്രം ഗൾഫ് രാജ്യങ്ങളിൽ ആണ് ചിത്രീകരിക്കുക. ഈ ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീര ഭാരം വളരെയധികം കുറക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഒരുപാട് സമയം എടുത്തു വ്യത്യസ്ത ഷെഡ്യൂളുകൾ ആയി മാത്രമേ ഈ ചിത്രം പൂർത്തിയാക്കാൻ കഴിയു. ഫെബ്രുവരിയിൽ ഈ ചിത്രം ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഒടിയൻ ഒരു മാസ് എന്റെർറ്റൈനെർ; ചിത്രത്തിന്‍റെ തമിഴ്, തെലുഗ് പതിപ്പുകൾ പരിഗണനയില്‍

ക്രിസ്മസിന് മെഗാസ്റ്റാർ മമ്മൂട്ടിയും യുവ താരങ്ങളും തമ്മിൽ ബോക്സ്ഓഫീസ് യുദ്ധം!