in

‘ട്വൽത്ത് മാൻ’ ഒഫീഷ്യൽ പോസ്റ്റർ എത്തി; റിലീസ് ഹോട്ട്സ്റ്റാറിൽ…

‘ട്വൽത്ത് മാൻ’ ഒഫീഷ്യൽ പോസ്റ്റർ എത്തി; റിലീസ് ഹോട്ട്സ്റ്റാറിൽ…

മലയാളത്തിൻറെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് കൂട്ട്കെട്ട് ആയ മോഹൻലാൽ – ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രമായ ‘ട്വൽത്ത് മാന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. റിലീസ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ചിത്രം ഉടൻ പുറത്തിറങ്ങും എന്ന് പോസ്റ്ററിൽ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഒടിടി റിലീസ് ആയി ഡിസ്നി+ ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം എത്തുന്നത് എന്ന ഔദ്യോഗികമായ സ്ഥിരീകരണവും വന്നിരിക്കുക ആണ്.

ദൃശ്യം സീരീസിലൂടെ പാൻ ഇന്ത്യൻ തലത്തിൽ തന്നെ ശ്രദ്ധേയമായ കൂട്ട്കെട്ട് മറ്റൊരു ത്രില്ലർ ചിത്രവുമായി എത്തുന്നത് ആണ് പ്രേക്ഷകരിൽ പ്രതീക്ഷ നിറയ്ക്കുന്നത്. ഈ ചിത്രത്തിന്റെ അപ്‌ഡേറ്റിനായി പ്രേക്ഷകർ കാത്തിരിക്കുമ്പോൾ ആണ് ഒഫീഷ്യൽ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. പോസ്റ്ററിൽ മോഹൻലാലിനെയും മറ്റ് പതിനൊന്ന് താരങ്ങളെയും കാണാൻ കഴിയുന്നുണ്ട്. പോസ്റ്റർ കാണാം:

സൂപ്പർഹീറോ ആയി ഭീഷ്മയിലെ മൈക്കിൾ, വില്ലനായി ഷമ്മിയും; ആനിമേഷൻ വീഡിയോ…

ബാസ്കറ്റ് കില്ലിങ്ങ് ദുരൂഹത നിറച്ച്‌ ‘സിബിഐ 5 ദ് ബ്രെയിൻ’ ട്രെയിലർ എത്തി…