പുതു കാലത്തിലും ത്രില്ലടിപ്പിക്കും അയ്യറും ടീമും; ‘സിബിഐ 5 ദ് ബ്രയിൻ’ ടീസർ…
സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകർ വളരെ ആഘോഷപൂർവ്വമാണ് സ്വീകരിച്ചത്. ‘സിബിഐ 5 ദ് ബ്രയിൻ’ എന്ന ടൈറ്റിൽ പ്രഖ്യാപിച്ചപ്പോളും പോസ്റ്ററുകളും സ്റ്റില്ലുകളും പുറത്തുവന്നപ്പോളും എല്ലാം വലിയ സ്വീകരണം ആണ് ലഭിച്ചത്.
സേതുരാമയ്യർ സിബിഐ എന്ന നായക കഥാപത്രത്തെ ഒരിക്കൽ കൂടി മമ്മൂട്ടി അവതരിപ്പിക്കുന്നത് കാണാനുള്ള എല്ലാ ആവേശവും പ്രേക്ഷകർ സോഷ്യൽ മീഡിയ ചർച്ചകളിൽ പ്രകടിപ്പിക്കുന്നുണ്ട്. കാലത്തിന് അനുസരിച്ചുള്ള മാറ്റവുമായി സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തെ എത്തിക്കുമ്പോൾ അതൊരു ത്രില്ലിങ്ങ് അനുഭവം തന്നെ സമ്മാനിക്കും എന്ന പ്രതീക്ഷയയിലാണ് പ്രേക്ഷകർ. ഇപ്പോളിതാ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുക ആണ്. ടീസർ കാണാം:
മമ്മൂട്ടിയുടെ സംഭാഷണം ഉൾപ്പെടുത്തി ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ കാണിക്കുന്ന ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്. സിബിഐ തീം മ്യൂസിക്കിന്റെ അകമ്പടിയോടെ സേതുരാമയ്യർ സിബിഐ എന്ന കഥാപാത്രമായി മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട് ടീസറിൽ. ജേക്സ് ബിജോയുടെ ബാക്ക്ഗ്രൗണ്ട് സ്‌കോർ ടീസറിന് മികച്ചൊരു ത്രില്ലിങ്ങ് ഫീൽ ആണ് നൽകുന്നത്.
മമ്മൂട്ടിയെ കൂടാതെ രഞ്ജി പണിക്കർ, സായ് കുമാർ, ജഗതി ശ്രീകുമാർ, സൗബിൻ ഷാഹിർ, മുകേഷ്, രമേശ് പിഷാരടി, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രവി കുമാർ, ഹരീഷ് രാജു, ഇടവേള ബാബു, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം,ജയകൃഷ്ണൻ, പ്രതാപ് പോത്തൻ, സുരേഷ് കുമാർ, ചന്തു കരമന, അസീസ് നെടുമങ്ങാട്, ആശാ ശരത്, കനിഹ, അൻസിബ, മാളവിക മേനോൻ, മാളവിക നായർ എന്നിവരും മറ്റ് വേഷങ്ങളിൽ എത്തുന്നു. സ്വർഗ്ഗചിത്രയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും എന്നാണ് ടീസറിൽ സൂചിപ്പിക്കുന്നത്. ഈ മാസം 28ന് ആണ് റിലീസ് എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.