ഡബ്ബിങ് പൂർത്തിയായി, ‘സിബിഐ 5’ റിലീസിന് തയ്യാറെടുക്കുന്നു; ടീസർ ഉടൻ എത്തും…

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ. സേതുരാമയ്യർ സിബിഐ എന്ന ബുദ്ധിരാക്ഷസൻ ആയി മമ്മൂട്ടി ഒരിക്കൽ കൂടി എത്തുന്ന ചിത്രത്തിന് ‘സിബിഐ 5 ദ് ബ്രയിൻ’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. സീരീസിലെ മുൻ ചിത്രങ്ങളെ പോലെ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഈ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായ വിവരം ആണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഒക്കെ ഉടനെ തന്നെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാൻ ഒരുങ്ങുക ആണ് അണിയറപ്രവർത്തകർ. ടീസർ ഉടനെ തന്നെ പുറത്തിറങ്ങും.
ഈ സീരീസിലെ ആദ്യ സിനിമ പുറത്തിറങ്ങി 34 വർഷങ്ങൾ തികയുമ്പോൾ ആണ് അഞ്ചാം ചിത്രം ചിത്രീകരണം പൂർത്തിയായി റിലീസിന് തയ്യാറെടുക്കുന്നത്. ഈ മാസം അവസനത്തോട് കൂടി ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് ആണ് പ്രേക്ഷകർക്ക് ഉള്ളത്. അത് കൊണ്ട് തന്നെ സംവിധായകൻ മധു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽസ് ഒക്കെയും വലിയ സ്വീകാര്യത ആണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.
സ്വർഗ്ഗചിത്രയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ ജഗതി ശ്രീകുമാർ വീണ്ടും വിക്രം ആയി അഭിനയരംഗത്തേക്ക് തിരിച്ചെത്തുക ആണ്. ചാക്കോ എന്ന കഥാപാത്രമായി മുകേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ, സായ്‍കുമാര്‍, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, അനൂപ് മേനോന്‍, ജയകൃഷ്‍ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സ്വാസിക, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, ഇടവേള ബാബു, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍ തുടങ്ങിയവരും താരനിരയിൽ ഉണ്ട്. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.