in

ജയസൂര്യയുടെ ‘ഈശോ’ ടീസർ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുറത്തിറക്കും…

ജയസൂര്യയുടെ ‘ഈശോ’ ടീസർ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുറത്തിറക്കും…

ജയസൂര്യയെ നായകനാക്കി നാദിർഷ ഒരുക്കുന്ന ചിത്രമാണ് ‘ഈശോ’. ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി ആണ് ജയസൂര്യ എത്തുന്നത്. ഈ ചിത്രത്തിന്റെ ടീസർ പുറത്തുവിടാന്‍ ഒരുങ്ങുക ആണ് അണിയറപ്രവർത്തകർ. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് നാളെ (ഏപ്രിൽ 2) വൈകുന്നേരം 7 മണിക്ക് സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെയ്യും.

മുൻപ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നപ്പോൾ തന്നെ വലിയ വിവാദങ്ങൾ ഉണ്ടാവുകയും സോഷ്യൽ മീഡിയയിൽ ചർച്ച ആവുകയും ചെയ്ത ചിത്രമാണ് ‘ഈശോ’. ചിത്രത്തിന്റെ പേരിനെ ചൊല്ലിയാണ് വലിയ വിവാദങ്ങൾ ഉണ്ടായത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മുൻ പുറത്തുവന്നിരുന്നു. ജയസൂര്യയുടെ ലുക്ക് പ്രേക്ഷകർക്ക് മുന്നിൽ മോഷൻ പോസ്റ്ററിലൂടെ അവതരിപ്പിച്ചിരുന്നു.

അരുൺ നാരായൺ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജയസൂര്യയെ കൂടാതെ നമിത പ്രമോദ്, ജാഫർ ഇടുക്കി, സുരേഷ് കൃഷ്ണ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. സുനീഷ് വരനാട് ആണ് ചിത്രത്തിന് കഥയും സംഭാഷണവും തിരക്കഥയും ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സുജേഷ് ഹരി വരികൾ എഴുതി. ഗാനങ്ങൾക്ക് ഈണം പകരുന്നത് സംവിധായകൻ നാദിർഷ തന്നെ ആണ്. ചിത്രത്തിന് വേണ്ടി ബാക്ക് ഗ്രൗണ്ട് സ്‌കോർ ഒരുക്കുന്നത് ജേക്‌സ്‌ ബിജോയ് ആണ്. റോബി വർഗീസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്.

ഒഫീഷ്യൽ പോസ്റ്ററുകളിൽ ബീസ്റ്റും കെജിഎഫ് 2വും ഒന്നിക്കുന്നു; ആവേശത്തിൽ ആരാധകർ…

ഡബ്ബിങ് പൂർത്തിയായി, ‘സിബിഐ 5’ റിലീസിന് തയ്യാറെടുക്കുന്നു; ടീസർ ഉടൻ എത്തും…