റെക്കോർഡ് സൃഷ്ടിച്ച് ‘ബ്രോ ഡാഡി’; ഹോട്ട്സ്റ്റാറിന് വമ്പൻ നേട്ടം…
ലൂസിഫറിന് ശേഷം മോഹൻലാൽ പൃഥ്വിരാജ് കൂട്ട്കെട്ട് ഒന്നിച്ച ചിത്രം ‘ബ്രോ ഡാഡി’യ്ക്കും റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കുന്നു. ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തിയ ചിത്രം പ്ലാറ്റ്ഫോമിൽ റെക്കോർഡ് സൃഷ്ടിച്ച വിവരം പുറത്തുവന്നിരിക്കുക ആണ്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെ ഏറ്റവും വലിയ ഓപ്പണിങ് നേടിയാണ് ജനുവരി 26ന് റിലീസ് ചെയ്ത ‘ബ്രോ ഡാഡി’ റെക്കോർഡ് തകർത്തിരിക്കുന്നത്. എല്ലാ ഭാഷകളും കണക്കിൽ എടുക്കുമ്പോൾ ആദ്യ ദിനത്തിൽ ഏറ്റവുമധികം സബ്സ്ക്രിപ്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുക ആണ് ബ്രോ ഡാഡി. കൂടാതെ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ വാച്ച് ടൈം വന്ന രണ്ടാമത്തെ ചിത്രം എന്ന നേട്ടവും ചിത്രം സ്വന്തമാക്കി. ‘ബ്രോ ഡാഡി’ അണിയറപ്രവർത്തകരും ഹോട്ട്സ്റ്റാർ ടീമും റെക്കോർഡ് നേട്ടം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചു.
😊❤️🙏 #BroDaddy pic.twitter.com/HDt9RuVKeM
— Prithviraj Sukumaran (@PrithviOfficial) January 29, 2022
ഹോട്ട്സ്റ്റാറിനെ സംബന്ധിച്ചു ബ്രോ ഡാഡിയിലൂടെ അവർ ഒടിടി ഡയറക്റ്റ് റിലീസിലേക്ക് ശക്തമായ ചുവട് ഉറപ്പിക്കുക ആണ്. മലയാളത്തിൽ അവരുടെ മൂന്നാമത്തെ ചിത്രമാണ് ഇത്. ബ്രോ ഡാഡിയ്ക്ക് മറ്റ് ഭാഷകളിലെ പ്രേക്ഷകരിൽ നിന്നും നല്ല അഭിപ്രായങ്ങൾ നേടാൻ ആയതും ഹോട്ട്സ്റ്റാറിന് ഈ നേട്ടം സ്വന്തമാക്കാൻ സഹായകമായി. ബ്രോ ഡാഡി ടീമിനെ പ്രശംസിച്ചു കൊണ്ട് ട്വിറ്ററുകളിൽ നിറയുന്ന ട്വീറ്റ്സുകളിൽ നിന്ന് ഇക്കാര്യം മനസിലാക്കാൻ കഴിയും.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ബ്രോ ഡാഡി നിർമ്മിച്ചത്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ ലാലു അലക്സ്, കല്യാണി പ്രിയദർശൻ, ജഗദീഷ്, മല്ലിക സുകുമാരൻ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ശ്രീജിത്ത്-ബിബിൻ കൂട്ട്കെട്ട് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
Read Bro Daddy Review