in , ,

മോഹന്‍ലാലിന്‍റെ ശബ്ദമായി എംജി വീണ്ടും, പൃഥ്വിയ്ക്ക് വിനീതും; ‘ബ്രോ ഡാഡി’യിലെ ഗാനം പുറത്ത്…

ലാലിന്‍റെ ശബ്ദമായി എംജി വീണ്ടും, പൃഥ്വിയ്ക്ക് വിനീതും; ‘ബ്രോ ഡാഡി’യിലെ ഗാനം പുറത്ത്…

മോഹൻലാൽ-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ‘ബ്രോ ഡാഡി’ റിലീസിന് ഒരുങ്ങുകയാണ്. മീന, കല്യാണി പ്രിയദർശൻ എന്നിവർ നായികമാർ ആകുന്ന ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ആശിർവാദ് സിനിമാസ് ഇന്ന് പുറത്തിറക്കി. എംജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ആലപിച്ച ഗാനം ആണ് ഇന്ന് റിലീസ് ആയത്.

‘പറയാതെ വന്നെൻ’ എന്ന ഈ ഗാനം ഒരു പ്രണയ ഗാനമായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് – കല്യാണി ജോഡികളുടെ രംഗങ്ങൾ സ്ക്രീനിൽ തെളിയുമ്പോൾ വിനീതും മോഹൻലാൽ-മീന ജോഡികൾക്ക് എം ജി ശ്രീകുമാറും ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് ദേവ് ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയത്.

ഗാനം കാണാം:

ആദ്യ സംവിധാന സംരംഭവമായ ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലും മോഹൻലാൽ, ദീപക് ദേവ്, ആശിർവാദ് സിനിമാസ് തന്നെയാണ് ഒപ്പം ഉള്ളത് എന്ന പ്രത്യേകതയും ഉണ്ട്. എന്നാൽ ലൂസിഫറിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു കോമഡി ഡ്രാമ ആയാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്.

ലാലു അലക്സ്, കനിഹ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജഗദീഷ്, ജാഫർ ഇടുക്കി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ശ്രീജിത്ത്-ബിബിൻ കൂട്ട്കെട്ട് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അഭിനന്ദൻ രാമാനുജം ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന് അഖിലേഷ് മോഹൻ ആണ് എഡിറ്റിംഗ് നിർവഹിച്ചത്. ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ജനുവരി 26ന് ആണ് ചിത്രം പുറത്തിറങ്ങുന്നത്.

വമ്പൻ താരനിരയില്‍ മോഹൻലാലും മമ്മൂട്ടിയും; എംടി കഥകൾ അവതരിപ്പിക്കാൻ കമൽ ഹാസൻ…

“അഭിനേതാക്കൾക്ക് പോലും സിബിഐയുടെ കഥയറിയില്ല”: സുദേവ് നായർ