in

വമ്പൻ താരനിരയില്‍ മോഹൻലാലും മമ്മൂട്ടിയും; എംടി കഥകൾ അവതരിപ്പിക്കാൻ കമൽ ഹാസൻ…

മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ വമ്പൻ താരനിര; എംടി കഥകൾ അവതരിപ്പിക്കാൻ കമൽ ഹാസൻ…

മലയാളത്തിന്റെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായരുടെ പത്ത് കഥകൾ ചേർത്ത് ഒരു അന്തോളജി ചിത്രം ഒരുക്കാൻ തയ്യാർ എടുക്കുകയാണ് നെറ്റ്ഫ്ലിക്‌സ്. മലയാളത്തിന്റെ വമ്പൻ താരനിര തന്നെ ഈ അന്തോളജി ചിത്രത്തിനായി ഒന്നിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടുന്ന താരങ്ങൾ വിവിധ ചിത്രങ്ങളിൽ നായകന്മാർ ആകുമ്പോൾ ആ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് ആവട്ടെ മലയാളത്തിന്റെ പ്രമുഖ സംവിധായകരും. ഈ അന്തോളജി ചിത്രത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്.

തെന്നിന്ത്യൻ സൂപ്പർതാരം കമൽ ഹാസൻ ആണ് ഈ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം ആറ് ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ഈ അന്തോളജി ചിത്രത്തിലെ ഒരു ചിത്രം സംവിധാനം ചെയ്ത് കൊണ്ട് എം ടി വാസുദേവൻ നായരുടെ മകൾ അശ്വതി സംവിധായികയായി അരങ്ങേറ്റം നടത്തുന്നു. ‘വിൽപ്പന’ എന്ന എംടിയുടെ കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും മധുബാലയും ആണ് ചിത്രത്തിൽ പ്രധാന താരങ്ങൾ ആവുന്നത്.

പ്രിയദർശൻ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, ജയരാജ്, രതീഷ് അമ്പാട്ട്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണൻ എന്നിവർ ആണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. രണ്ട് ചിത്രങ്ങൾ പ്രിയദർശൻ സംവിധാനം ചെയ്യുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’ എന്ന ചിത്രത്തിന്റെ റീമേക്കും ബിജു മേനോനെ നായകനാക്കി ശിലാലിഖിതവും ആണ് ആ ചിത്രങ്ങൾ.

മമ്മൂട്ടിയെ നായകനാക്കി ‘കടുഗണ്ണാവ ഒരു യാത്രകുറിപ്പ്’ എന്ന കഥ ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ‘ഷേർലക്ക്’ എന്ന കഥയാണ് മഹേഷ് നാരായണൻ ഒരുക്കുന്നത്. സിദ്ദിഖ് കേന്ദ്രകഥാപാത്രമാകുന്ന അഭയം തേടി എന്ന കഥ സിനിമയാക്കുന്നത് സന്തോഷ് ശിവൻ ആണ്. ശ്യാമപ്രസാദ് കാഴ്ച എന്ന കഥ സിനിമയാക്കുമ്പോൾ പ്രധാന വേഷങ്ങളിൽ എത്തുന്നത് പാർവതിയും നരേയ്നും ആണ്.

ജയരാജ് ഒരുക്കുന്ന ‘സ്വർഗം തുറക്കുന്ന സമയം’ ആണ് മറ്റൊരു ചിത്രം. ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, സുരഭി ലക്ഷ്മി, ഉണ്ണി മുകുന്ദൻ എന്നിവർ ആണ് അഭിനയിച്ചത്. ഇന്ദ്രജിത്ത്, ആൻ അഗസ്റ്റിൻ, അപർണ്ണ ബാലമുരളി എന്നിവർ അഭിനയിക്കുന്ന രതീഷ് അമ്പാട്ടിന്റെ ‘കടൽകാറ്റ്’ ആണ് മറ്റൊരു ചിത്രം.

ബോളിവുഡിൽ അക്ഷയ് – ഇമ്രാൻ ചിത്രം നിർമ്മിക്കാൻ പൃഥ്വിരാജ്; ‘സെൽഫി’ വരുന്നു…

മോഹന്‍ലാലിന്‍റെ ശബ്ദമായി എംജി വീണ്ടും, പൃഥ്വിയ്ക്ക് വിനീതും; ‘ബ്രോ ഡാഡി’യിലെ ഗാനം പുറത്ത്…