പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് ബിയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചു; ചിത്രത്തിന്‍റെ പേര് ‘ബിലാല്‍’
ആരാധകര്‍ ഇന്നും ആവേശത്തോടെ കാണുന്ന മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രമായ ബിലാൽ ജോൺ കുരിശിങ്കൽ ഒരിക്കല്‍ കൂടി വരുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ അമല്‍ നീരദ് തന്നെ ആണ് ഇക്കാര്യം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
ബിലാൽ ജോൺ കുരിശിങ്കൽ ആയി മമ്മൂട്ടി എത്തിയ ‘ബിഗ് ബി’ പുറത്തിറങ്ങിയത് 2007ല്‍ ആണ്. പ്രേക്ഷകരില്‍ നിന്ന് അന്ന് ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ കാലങ്ങള്‍ക്ക് ഇപ്പുറം പ്രേക്ഷരുടെ പ്രിയ ചിത്രമായി ബിഗ് ബി മാറി. ബിലാല്‍ എന്ന മമ്മൂട്ടി കഥാപാത്രവും ഇന്ന് പ്രിയങ്കരം ആയി തീര്‍ന്നു. അത് കൊണ്ട് തന്നെ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് പേര് ബിലാല്‍ എന്നാണ്.
ബിഗ് ബി പുറത്തിറങ്ങി പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. 2018ല്‍ ആയിരിക്കും ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുക.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സംവിധായകന്‍ അമല്‍ നീരദ് തന്നെ ആയിരിക്കും ചിത്രം നിര്‍മിക്കുക.