പ്രണവ് മോഹൻലാൽ നേരിടുന്നത് മമ്മൂട്ടിയെ; ജനുവരിയിൽ ആദിയും സ്ട്രീറ്റ് ലൈറ്റ്‌സും നേർക്ക് നേർ?

0

പ്രണവ് മോഹൻലാൽ നേരിടുന്നത് മമ്മൂട്ടിയെ; ജനുവരിയിൽ ആദിയും സ്ട്രീറ്റ് ലൈറ്റ്‌സും നേർക്ക് നേർ?

 

സൂപ്പര്‍താരം മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ചിത്രമാണ് ജിത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന ആദി. പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രത്തിന്‍റെ ഡേറ്റ് ഇതുവരെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി 26 ന് റിലീസ് ഉണ്ടാകും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇങ്ങനെ സംഭവിക്കുക ആണെങ്കില്‍ അന്നേ ദിവസം ബോക്സ്‌ഓഫീസില്‍ പ്രണവ് മോഹന്‍ലാലിന്‍റെ ആദി നേരിടുന്നത് ഒരു മമ്മൂട്ടി ചിത്രത്തെ ആയിരിക്കും. ആദിയുടെ നിര്‍മാതാക്കളായ ആശിർവാദ് സിനിമാസിന്‍റെ ആദ്യ നിർമ്മാണ സംരംഭം ആയിരുന്ന നരസിഹം എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്തതിന്‍റെ പതിനെട്ടാം വാര്‍ഷികം ആണെന്ന പ്രത്യേകതയും 2018 ജനുവരി 26ന് ഉണ്ട്.

അടുത്ത വര്‍ഷം ജനുവരി 26 നു തന്നെയാണ് മമ്മൂട്ടി നായകൻ ആയി എത്തുന്ന സ്ട്രീറ്റ് ലൈറ്റ്‌സും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാംദത് സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മലയാളം – തമിഴ്- തെലുങ്കു ഭാഷകളിൽ ആയി ജനുവരി 26 നു ലോകമെമ്പാടും പ്രദര്‍ഷനത്തിനെത്തുമെന്നാണ് ഒഫീഷ്യൽ ആയി അറിയിച്ചിരിക്കുന്നത്. അങ്ങനെ വന്നാൽ മെഗാ സ്റ്റാർ മമ്മൂട്ടി ബോക്സ് ഓഫീസിൽ ഏറ്റു മുട്ടേണ്ടി വരിക മോഹൻലാലിൻറെ മകനുമായാവും എന്നത് കൗതുകമുണർത്തുന്ന കാര്യമാണ്.

ആശിർവാദ് സിനിമാസ് എന്ന മലയാളത്തിലെ ഏറ്റവും വലുതും ശക്തവുമായ ബാനറും സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ ഫാൻ ബേസും പ്രണവ് ചിത്രത്തിന് ഗുണം ചെയ്യുമെന്നുറപ്പ്. മമ്മൂട്ടി ആരാധകരും ഈ ബോക്സ് ഓഫീസ് പോരാട്ടത്തിൽ തങ്ങളുടെ താരത്തിനായി രംഗത്ത് ഇറങ്ങുമ്പോൾ അന്തിമ വിജയം ആർക്കൊപ്പം ആയിരിക്കുമെന്നു പ്രവചിക്കാനാവാത്ത അവസ്ഥയാണ് ഉള്ളത്. ജീത്തു ജോസഫ് എന്ന സംവിധായകന്റെ സാന്നിധ്യവും ആദിക്ക് ഗുണം ചെയ്യുമെന്നുറപ്പ്.

പ്രണവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആയിരിക്കും ആദിയുടെ ഹൈലൈറ്റ്. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. സ്ട്രീറ്റ് ലൈറ്റ്‌സിന്റെ പോസ്റ്ററുകളും മികച്ച ജനശ്രദ്ധയാണ് നേടുന്നത്. ഏതായാലും രണ്ടു ചിത്രങ്ങളും വിജയം നേടുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here