തമിഴ്-ഹിന്ദി മോഡൽ ആക്ഷൻ ചിത്രമല്ല ആദി; ജിത്തു ജോസഫ്‌ പറയുന്നു

0

തമിഴ്-ഹിന്ദി മോഡൽ ആക്ഷൻ ചിത്രമല്ല ആദി; ജിത്തു ജോസഫ്‌ പറയുന്നു

മോഹൻലാലിന്‍റെ മകന്‍ പ്രണവ് മോഹൻലാൽ നായകനായി മലയാള സിനിമയിൽ അരങ്ങേറുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായുള്ള തന്‍റെ അരങ്ങേറ്റം കുറിക്കുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ പോസ്റ്റ്-പ്രൊഡക്ഷൻ ഇപ്പോൾ നടക്കുകയാണ്. ഒരു ആക്ഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എങ്കിലും ഇതൊരിക്കലൂം ഒരു തമിഴ്- ഹിന്ദി സിനിമകളെ പോലത്തെ മസാല ആക്ഷൻ ചിത്രമല്ല എന്ന് ജീത്തു ജോസഫ് പറയുന്നു.

വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചിരിക്കുന്ന ഒരു ആക്ഷൻ ചിത്രമാണ് ആദി എന്നും അനാവശ്യമായി ഒരു സംഘട്ടനവും ഈ ചിത്രത്തിൽ തിരുകി കയറ്റിയിട്ടില്ല എന്നും പറയുന്നു സംവിധായകൻ. ചിത്രത്തിൽ വളരെ കുറച്ചു ആക്ഷൻ രംഗങ്ങൾ മാത്രമേ ഉള്ളു എന്നും, എന്നാൽ ഉള്ള രംഗങ്ങൾ വലിയ രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും ജീത്തു ജോസഫ് പറഞ്ഞു.

ഫ്രാൻ‌സിൽ നിന്നടക്കം ഇതിലെ അപകടം പിടിച്ച ആക്ഷൻ രംഗങ്ങൾ ഒരുക്കാന്‍ ആളുകൾ എത്തിയിരുന്നു. ഡ്യൂപ്പിന്‍റെ സഹായം ഇല്ലാതെ ആണ് പ്രണവ് മോഹൻലാൽ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. സ്വന്തമായി തന്നെ അപകടം പിടിച്ച പാർക്കർ രംഗങ്ങൾ പൂർത്തിയാക്കിയ പ്രണവ് എല്ലാവരുടെയു അഭിനന്ദനം പിടിച്ചു പറ്റി എന്നും പറയുന്നു ജീത്തു ജോസഫ്. ജീത്തു തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ആദി പ്രദർശനത്തിന് എത്തുക അടുത്ത വര്‍ഷം ജനുവരിയിൽ ആയിരിക്കും.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ അയൂബ് ഖാൻ ആണ്. അദിതി രവി, അനുശ്രീ തുടങ്ങിയ രണ്ടു നായികമാർ ഈ ചിത്രത്തിൽ ഉണ്ടെങ്കിലും ഇതിൽ പ്രണയത്തിനു പ്രാധാന്യം ഇല്ല. ജഗപതി ബാബു, സിദ്ദിഖ്, ടോണി ലുക്ക്, ഷറഫുദീൻ , ലെന, സിജു വിൽ‌സൺ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here