in ,

‘ഈ അമൽ നീരദ് പടം ഒന്നൊന്നര പടമോ’; ഭീഷ്മ പർവ്വം റിവ്യൂ…

‘ഈ അമൽ നീരദ് പടം ഒന്നൊന്നര പടമോ’; ഭീഷ്മ പർവ്വം റിവ്യൂ…

‘ബിഗ് ബി’ എന്ന ഒറ്റ ചിത്രം കൊണ്ട് മാത്രം നിരവധി ആരാധകരെ സ്വന്തമാക്കിയ കൂട്ട്കെട്ട് ആണ് അമൽ നീരദ് – മമ്മൂട്ടി കൂട്ട്കെട്ട്. അത് കൊണ്ട് തന്നെ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഈ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷ ആയിരിക്കും ആരാധകർക്ക് ഉണ്ടാവും. ‘ഭീഷ്മ പർവ്വം’ എന്ന ഈ ടീമിന്‍റെ പുതിയ ചിത്രത്തിന്‍റെ ഹൈപ്പിന് പിന്നിലെ കാരണവും ഇത് തന്നെ.

റിലീസിന് മുൻപ് തന്നെ ചിത്രത്തിന് മഹാഭാരതവുമായി ബന്ധമുണ്ടെന്ന് ഉള്ള തരത്തിൽ വാർത്തകൾ പ്രചരിക്കുകയും അണിയറപ്രവർത്തകർ തന്നെ ഉണ്ടാകാം എന്ന് പറയുകയും ചെയ്തിട്ടുണ്ട്. മഹാഭാരതത്തിലെ ഭീഷ്മരെ പോലെ ഒരാൾ ആണ് ഭീഷ്മയിലെ മൈക്കിൾ എന്ന് പറയാം.

80കളുടെ കഥയാണ് ചിത്രം പറയുന്നത്. കൊച്ചിയിലെ വളരെ സ്വാധീനമുള്ള അഞ്ഞൂറ്റി കുടുംബത്തിലെ ‘തല’യാണ് മൈക്കിൾ. ആ കുടുംബത്തിലെ തീരുമാനങ്ങളുടെ അവസാന വാക്ക്. കുടുംബത്തിലെ ഏതാനും ചില ചെറുപ്പക്കാർക്ക് മൈക്കിലിന്റെ ഈ സ്വാധീനത്തിൽ അസ്വസ്ഥതർ ആകുന്നു. തുടർന്ന് ശത്രുക്കളുമായി ചേർന്ന് അവർ അയാൾക്ക് എതിരായി പ്രവർത്തിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

പതിഞ്ഞ താളത്തിൽ ആരംഭിക്കുന്ന ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരുന്നത് ആദ്യത്തെ ഫൈറ്റ് സീനോട് കൂടിയാണ്. രണ്ടാം പകുതിയിലും സ്ലോ പേസിൽ ആണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. വൈകാരികമായി രംഗങ്ങൾ ഉൾപ്പെടെ രണ്ടാം പകുതിയിൽ നിറയുന്നുണ്ട്. രാം ഗോപാൽ വർമ്മയുടെ സർക്കാർ, ബോളിവുഡ് ചിത്രം ദ് ഗോഡ്ഫാദർ തുടങ്ങിയ ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ട് ചിലയിടങ്ങളിൽ ഈ ചിത്രം. ദുരഭിമാനക്കൊല, ഗോമാംസം നിരോധനം, ജാതി വിവേചനം തുടങ്ങിയ സമകാലിക പ്രസക്തമായ സാമൂഹിക വിഷയങ്ങളിൽ സ്പർശിക്കുന്നുണ്ട് ചിത്രത്തിന്റെ ഇതിവൃത്തം.

പ്രകടനത്തിലേക്ക് വരിക ആണെങ്കിൽ ആദ്യം പറയേണ്ടത് സാക്ഷാൽ മമ്മൂട്ടിയുടെ മൈക്കിൾ കഥാപത്രത്തെ കുറിച്ച് തന്നെയാണ്. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ് തന്നെ ചിത്രത്തിന്റെ തലയെടുപ്പ് ആണ്. മൈക്കിൾ എന്ന കഥാപാത്രത്തിന് അനുയോജ്യം ആയ രീതിയിൽ ശരീര ഭാഷയും വോയ്‌സ് മോഡുലേഷനും എല്ലാം അവതരിപ്പിച്ചു ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട് മമ്മൂട്ടി. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവരും അസാധ്യ പ്രകടനങ്ങൾ ആണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. വൈകാരിക രംഗങ്ങളിലെ സൗബിന്റെ പ്രകടനം എടുത്തു പറയേണ്ടത് ആണ്. ശ്രീനാഥ്‌ ഭാസി, സുദേവ് നായർ, നാദിയ മൊയ്‌തു, ലെന, അബു സലീം, ദിലീഷ് പോത്തൻ തുടങ്ങി സ്ക്രീനുകളിൽ നിറഞ്ഞ താരങ്ങൾ ഒക്കെയും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. അവസാനമായി ഒരിക്കൽ കൂടി ബിഗ് സ്ക്രീനിൽ മലയാളത്തിന്റെ അഭിമാന താരങ്ങളായ നെടുമുടി വേണുവിനെയും കെപിഎസി ലളിതയെയും കാണാൻ സാധിച്ചതും മഹാഭാഗ്യമായി. നിരവധി താരങ്ങൾ അണിനിരന്ന സിനിമയിൽ ഒരു കഥാപാത്രങ്ങൾ പോലും വേണ്ടിയിരുന്നില്ല എന്ന് തോന്നൽ പ്രേക്ഷകന് നൽകുന്നില്ല.

ഒരു അമൽ നീരദ് പടം പ്രതീക്ഷിച്ചു വരുന്ന പ്രേക്ഷകന് അത് നൂറ് ശതമാനം നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മികച്ച രീതിയിൽ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളുടെ സ്ക്രീൻ പ്രസൻസ് ഫ്രെയിമിൽ ആക്കാനും സ്ലോ മോഷനിൽ തലയെടുപ്പോടെ കാണിച്ചു തരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇതിന് അകമ്പടിയായി സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ആനന്ദ സി ചന്ദ്രന്റെ ഛായാഗ്രഹണവും കൂടി എത്തുമ്പോൾ വേറെ ലെവൽ ഐറ്റം ആണ് പ്രേക്ഷകർക്ക് ലഭിച്ചത്. അമലും ദേവദത്ത് ഷാജിയും ചേർന്ന് ഒരുക്കിയ തിരക്കഥയും ചിത്രത്തിന് കരുത്തായി. 80കളുടെ ആ ഒരു വിന്റേജ് ഫീൽ കൊണ്ട് വരാൻ കഴിഞ്ഞതിൽ ആർട്ട് ഡിപ്പാർട്ട്‌മെന്റ് പ്രശംസ അർഹിക്കുന്നുണ്ട്.

അമൽ നീരദ് സിനിമകൾ ഉറപ്പ് വരുത്താറുള്ള ഒരു ക്വാളിറ്റി ഉണ്ട്, അത് ഭീഷ്മ പർവ്വം എന്ന ഈ സിനിമയിലും ലഭിക്കും. ആ പ്രതീക്ഷയോടെ സിനിമയ്ക്ക് കയറുന്ന ഒരു പ്രേക്ഷകനും നിരാശരായി മടങ്ങേണ്ടി വരില്ല എന്നത് തീർച്ച. അതിന്റെ തീയേർ എക്സ്‌പീരിയൻസ് അനുഭവിച്ചു തന്നെ അറിയേണ്ടത് ആണ്. തിയേറ്ററിലേക്ക് ജാവോ…!

കിങ് ഖാന്റെ തിരിച്ചു വരവിന് തീയതി കുറിച്ചു; ‘പത്താൻ’ വരുന്നു…

ദുൽഖർ ചിത്രം ‘സല്യൂട്ട്’ ഡയറക്റ്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു…