ഭീഷ്മ പർവ്വം ഒടിടി സ്ട്രീമിങ്ങ് തീയതി സർപ്രൈസ് വീഡിയോയിലൂടെ പ്രഖ്യാപിച്ചു ഡിസ്നി+ ഹോട്ട്സ്റ്റാർ…

തീയേറ്ററുകളിൽ വൻ ആഘോഷമായ ‘ഭീഷ്മ പർവ്വം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത് ഡിസ്നി+ ഹോട്ട്സ്റ്റാർ ആണ്. ചിത്രം ഏപ്രിൽ 1ന് സ്ട്രീമിങ്ങ് ചെയ്ത് തുടങ്ങും എന്നാണ് ഹോട്ട്സ്റ്റാർ അറിയിച്ചിരിക്കുന്നത്.
ഹോട്ട്സ്റ്റാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഭീഷ്മ പർവ്വം ഒടിടി റിലീസ് അറിയിച്ചു കൊണ്ടുള്ള സ്‌പെഷ്യൽ വീഡിയോയും റിലീസ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകർ ഒടിടി റിലീസിന് ആയി കാത്തിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനം ഒരു സർപ്രൈസ് ആയി മാറിയിരിക്കുക ആണ്. വീഡിയോ കാണാം:
സംവിധായകൻ അമൽ നീരദിന് ഒപ്പം ദേവദത്ത് ഷാജി കൂടി ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. മമ്മൂട്ടിയെ കൂടാതെ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന, അനസൂയ, പാർവതി, ഫർഹാൻ ഫാസിൽ, അനിഖ തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമായി. സുഷിൻ ശ്യാം ഒരുക്കിയ സംഗീതം ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റിൽ ഒന്നായിരുന്നു.