in

“അവരോട് പറ ഞാൻ വരുന്നുണ്ടെന്ന്”; ആവേശഭരിതമായി കെജിഎഫ് 2 ട്രെയിലർ..

“അവരോട് പറ ഞാൻ വരുന്നുണ്ടെന്ന്”; ആവേശഭരിതമായി കെജിഎഫ് 2 ട്രെയിലർ..

ഇന്ത്യൻ സിനിമാലോകം ഒന്നാകെ ഭാഷകളുടെ വ്യത്യാസമില്ലാതെ ഒരേപോലെ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘കെജിഎഫ് ചാപ്റ്റർ 2’. യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ആദ്യ ഭാഗത്തിന് കിട്ടിയ വലിയ സ്വീകാര്യതയിൽ കെജിഎഫ് ഒരു ബ്രാൻഡ് ആയി മാറി. ആ പേരും നായകന്റെ പേരും ബിജിഎമും മുതൽ ഡയലോഗുകൾ വരെ ഇന്ത്യ ഒട്ടാകെ തരംഗമായി മാറി. ഇപ്പോളിതാ ചിത്രം റിലസിന് തയ്യാർ എടുക്കുമ്പോൾ ട്രെയിലർ പുറത്തുവന്നിരിക്കുക ആണ്.

ആദ്യ ഭാഗത്തിന്റെ ആവേശം ഒട്ടും ചോരാതെ അതിലും ആവേശം തീർക്കുന്ന ഒരു സിനിമയാകും രണ്ടാം ഭാഗം എന്ന സൂചന ആണ് ട്രെയിലർ നൽകുന്നത്. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രം ആണ് ഈ ട്രെയിലറിലെ മറ്റൊരു ഹൈലൈറ്റ്. സ്ക്രീൻ പ്രസൻസ് കൊണ്ട് തന്നെ താരം ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നു. അതി ശക്തനായ വില്ലനെ കെജിഎഫ് രണ്ടാം പതിപ്പിൽ കാണാൻ ആകും എന്നത് തീർച്ച. ട്രെയിലർ കാണാം.

ബാംഗ്ലൂരിൽ പ്രത്യേക ലോഞ്ച് ഇവന്റ് സംഘടിപ്പിച്ചു ‘കെജിഎഫ് ചാപ്റ്റർ 2’ വിന്റെ ട്രെയിലർ ലോഞ്ച് ചെയ്തിരിക്കുക ആണ്. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ ഹോസ്റ്റ് ചെയ്ത ഈ ഇവന്റിൽ ചിത്രത്തിലെ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും കൂടാതെ സിനിമാ വ്യവസായത്തിലെ പ്രമുഖരും ഒത്തുചേർന്നു. മലയാളത്തിൽ നിന്ന് പൃഥ്വിരാജും പങ്കുചേർന്നു. കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാർ ആണ് ട്രെയിലർ അവതരിപ്പിച്ചത്.

കൂടാതെ ട്രെയിലറിന് വിവിധ ഭാഷകളിൽ ഡിജിറ്റൽ ലോഞ്ച് ഉണ്ടായിരുന്നു. മലയാളത്തിൽ യുവ സൂപ്പർസ്റ്റാർ പൃഥ്വിരാജ് ആണ് ട്രെയിലർ ലോഞ്ച് ചെയ്തത്. തെലുങ്കിൽ രാം ചരണും തമിഴിൽ സൂര്യയും ട്രെയിലർ ഡിജിറ്റലി ലോഞ്ച് ചെയ്തു. ഫർഹാൻ അക്തർ ആണ് ഹിന്ദി പതിപ്പിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ആ മോഹൻലാൽ ചിത്രങ്ങളോടുള്ള പ്രത്യേക ഇഷ്ടം ഒരിക്കൽ കൂടി വെളിപ്പെടുത്തി രാജമൗലി…

‘ഭീഷ്മ പർവ്വം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു, സ്ട്രീമിങ്ങ് ഹോട്ട്സ്റ്റാറിൽ; സ്‌പെഷ്യൽ വീഡിയോ പുറത്ത്…