in

‘ജനഗണമന’യ്ക്ക് രണ്ടാം ഭാഗമുണ്ട്; ടീസറിലെയും ട്രെയിലറിലെയും ദൃശ്യങ്ങൾ ഒന്നാം ഭാഗത്തിലില്ല!

‘ജനഗണമന’യ്ക്ക് രണ്ടാം ഭാഗമുണ്ട്; ടീസറിലെയും ട്രെയിലറിലെയും ദൃശ്യങ്ങൾ ഒന്നാം ഭാഗത്തിലില്ല!

‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് – സുരാജ് വെഞ്ഞാറമൂട് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ജനഗണമന’. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആകട്ടെ പുതുമുഖ താരങ്ങളെ വെച്ച് ‘ക്യൂൻ’ എന്ന സൂപ്പർ ഹിറ്റ് സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയും. സിനിമയുടെ ആദ്യ ആകർഷണങ്ങൾ ഇതായിരുന്നു. ശേഷം ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോട് കൂടി ചിത്രം വലിയ ചർച്ചാവിഷയമായി മാറി.

ഇപ്പോളിതാ, ഈ സിനിമയുമായി ബന്ധപ്പെട്ട് വളരെ കൗതുകരമായ ചില വിവരങ്ങൾ കൂടി പുറത്തു വന്നിരിക്കുക ആണ്. ചിത്രത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ടെന്ന വിവരങ്ങൾ ആണ് പുറത്തു വരുന്നത്. മാത്രവുമല്ല, ടീസറിൽ പ്രേക്ഷകർ കണ്ട സീനുകൾ ജനഗണമനയിൽ ഉണ്ടാവില്ല. ആ സീനുകൾ രണ്ടാം ഭാഗത്തിലെ ദൃശ്യങ്ങൾ ആണ്.

അതേപോലെ, പുറത്തിറങ്ങാൻ ഒരുങ്ങുന്ന ട്രെയിലറിൽ കാണാൻ പോകുന്ന സീനുകളും ഒന്നാം ഭാഗത്തിന്റെ അല്ലാ, അതും രണ്ടാം ഭാഗത്തിൽ നിന്നുള്ള സീനുകൾ ആയിരിക്കും. ടീസറിലെ പോലെ തന്നെ മിന്നിമായുന്ന കട്ട്സിന് പകരം സീൻ ആയിരിക്കും ട്രെയിലറിലും കാണാൻ കഴിയുക. മാർച്ച് 30ന് വൈകുന്നേരം 6 മണിക്ക് ആണ് ട്രെയിലർ റിലീസ് ചെയ്യുന്നത്. ഇക്കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തിയത് നായകൻ പൃഥ്വിരാജ് തന്നെ ആണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജെയ്ൻ യൂണിവേഴ്സ്റ്റി കൊച്ചി ക്യാംപസിൽ നടന്ന പരിപാടിയിൽ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയയും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു പൃഥ്വിരാജ് ചിത്രം തിയേറ്റർ റിലീസിന് തയ്യാറെടുക്കുന്നത്. ഏപ്രിൽ 28ന് ആണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഗോൾഡ്‌’, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്നിവയാണ് ഷൂട്ടിംങ്ങ് പൂർത്തിയായി റിലീസിന് തയ്യാറായി നിൽക്കുന്ന മറ്റ് പൃഥ്വിരാജ് ചിത്രങ്ങൾ.

‘ഭീഷ്മ പർവ്വം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു, സ്ട്രീമിങ്ങ് ഹോട്ട്സ്റ്റാറിൽ; സ്‌പെഷ്യൽ വീഡിയോ പുറത്ത്…

“ജാഗ്രത, ചെകുത്താൻ വരുന്നുണ്ട്”, ലൂസിഫർ 2വിന്റെ വരവിനെ ഓർമ്മപ്പെടുത്തി പൃഥ്വിരാജ്…