പവർ സ്റ്റാർ ഫാൻസിന് വേണ്ടി ‘അയ്യപ്പൻ നായർ’ ആറാടുകയാണ്; ‘ഭീംല നായക്’ നാളെ എത്തും…
പൃഥ്വിരാജും ബിജു മേനോനും നായകന്മാർ ആക്കി 2020ൽ പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയും’ എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് ആയി മലയാളികളും കാത്തിരിക്കുക ആണ്. ഭീംല നായക് എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സാഗർ കെ ചന്ദ്ര
ആണ്. പവർ സ്റ്റാർ പവൻ കല്യാൺ ആണ് ഭീംല നായക് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. നാളെ (ഫെബ്രുവരി 25) ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ തെലുങ്കിൽ എത്തുമ്പോൾ ഭീംല നായക് ആണ്. പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്റെ തെലുങ്ക് പതിപ്പ് ആയ ഡാനിയൽ ശേഖർ ആയി എത്തുന്നത് റാണ ദഗ്ഗുബതി ആണ്. തെലുങ്കിൽ ഈ ചിത്രം റീമേക്ക് ചെയ്യുമ്പോൾ പവൻ കല്യാൺ ആരാധകർക്ക് ആഘോഷിക്കാൻ പാകത്തിന് ആണ് ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലറും റിലീസ് ട്രെയിലറും പുറത്തുവന്നിട്ടുണ്ട്. ഒരു പവർ സ്റ്റാർ ഷോ തന്നെ പ്രതീക്ഷിക്കാം എന്നാണ് ട്രെയിലറുകൾ നൽകുന്ന സൂചന. റിലീസ് ട്രെയിലർ കാണാം:
നിത്യാ മേനോൻ, സംയുക്ത മേനോൻ തുടങ്ങിയ മലയാള താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. പവൻ കല്യാണിന്റെ നായിക ആയി ആണ് നിത്യാ മേനോൻ എത്തുന്നത്. സമുദ്രക്കനി, റാവു രമേശ്, ബ്രഹ്മാനന്ദം, മുരളി ശർമ്മ, രഘു ബാബു, നര ശ്രീനു, കാദംബരി കിരൺ, പമ്മി സായി എന്നിവര്‍ ആണ് മറ്റ് താരങ്ങള്‍. സച്ചിയുടെ അയ്യപ്പനും കോശിയും അടിസ്ഥാനപ്പെടുത്തി എടുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ത്രിവിക്രം ശ്രീനിവാസ് ആണ്. ഛായാഗ്രഹണം രവി കെ ചന്ദ്രനും എഡിറ്റിംഗ് നവീൻ നൂലിയും നിർവഹിക്കുന്നു. സംഗീതം ഒരുക്കുന്നത് എസ് തമൻ ആണ്.