in

ചർച്ചകൾ പോലും ഉണ്ടായിട്ടില്ല; മോഹൻലാൽ-ആഷിഖ് ചിത്രത്തെ കുറിച്ച് ആന്റണി പെരുമ്പാവൂർ…

ചർച്ചകൾ പോലും ഉണ്ടായിട്ടില്ല; മോഹൻലാൽ-ആഷിഖ് ചിത്രത്തെ കുറിച്ച് ആന്റണി പെരുമ്പാവൂർ...

മോഹൻലാൽ – ആഷിഖ് അബു കൂട്ട്കെട്ട് ഒന്നിക്കുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുക ആണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.

ആഷിഖ് അബു സംവിധാനം ചെയ്യുന്നതോ സന്തോഷ് ടി കുരുവിള നിർമ്മിക്കുന്നതോ ആയ മോഹൻലാൽ ചിത്രങ്ങളുടെ ചർച്ചകൾ പോലും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത്. മനോരമ ഓൺലൈനിനോട് ആണ് ആന്റണി പെരുമ്പാവൂർ ഇക്കാര്യങ്ങൾ പറഞ്ഞത്. ബറോസിന് ശേഷം മോഹൻലാൽ അഭിനയിക്കാൻ പോകുന്നത് ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. ഈ വാർത്തകളോട് ആണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ പ്രതികരിച്ചിരുക്കുന്നത്.

ബറോസിന്റെ ചിത്രീകരണം ഏപ്രിൽ 14ന് പൂർത്തിയാകും. ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും. ഇതിന് ശേഷമാകും പുതിയ പ്രോജെക്ടുകളെ കുറിച്ചു തീരുമാനിക്കുക എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ആരാധകർ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കൂട്ട്കെട്ട് ആണ് മോഹൻലാൽ – ആഷിഖ് അബു കൂട്ട്കെട്ട്. അത് കൊണ്ട് തന്നെ ആരാധകർ കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ വളരെ ആവേശത്തോടെ ആയിരുന്നു സ്വീകരിച്ചത്. വൈശാഖ് ഒരുക്കുന്ന മോൺസ്റ്റർ, ഷാജി കൈലാസിന്റെ എലോണ്‍, ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ട്വെൽത്ത്മാൻ എന്നിവയാണ് ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ.

നാരദൻ എന്ന ചിത്രം ആണ് അടുത്തതായി തീയേറ്ററുകളിൽ എത്തുന്ന ആഷിഖ് അബു ചിത്രം. മാർച്ച് മൂന്നിന് ആണ് ടോവിനോ തോമസ് നായകൻ ആകുന്ന ഈ ചിത്രം എത്തുക.

പഞ്ഞിക്കിടാൻ മൈക്കിൾ എത്തും; പ്രതീക്ഷകൾ നൽകി ‘ഭീഷ്മ പർവ്വം’ ട്രെയിലർ…

പവർ സ്റ്റാർ ഫാൻസിന് വേണ്ടി ‘അയ്യപ്പൻ നായർ’ ആറാടുകയാണ്; ‘ഭീംല നായക്’ നാളെ എത്തും…