ഹിറ്റ് ചിത്രങ്ങളായ അജഗജാന്തരവും ജാൻ.എ.മനും ഒടിടിയിൽ എത്തി…
പോസ്റ്റ് കോവിഡ് റിലീസ് ചിത്രങ്ങളിൽ മികച്ച ബോക്സ് ഓഫീസ് വിജയങ്ങള്‍ കൊയ്ത ചിത്രങ്ങൾ വളരെ കുറവ് ആണ്. വിജയ ചിത്രങ്ങൾ കുറവ് ഉള്ള ഈ കാലഘട്ടത്തിൽ വലിയ താര നിര ഇല്ലാതെ എത്തി വലിയ വിജയങ്ങൾ നേടിയ കുഞ്ഞു ചിത്രങ്ങൾ ആണ് ജാൻ.എ.മാനും അജഗജാന്തരവും. തിയേറ്റർ റിലീസ് ആയപ്പോൾ മികച്ച അഭിപ്രായങ്ങൾ നേടാനും തീയേറ്ററുകളിൽ പ്രേക്ഷകരെ എത്തിച്ചു വലിയ വിജയമാകാനും ഈ ചിത്രങ്ങൾക്ക് ആയി.
ഇപ്പോൾ ഈ രണ്ട് ചിത്രങ്ങൾ ഒടിടി റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുക ആണ്. പ്രേക്ഷകർ ഒരുപാട് കാത്തിരുന്ന ഈ ചിത്രങ്ങളുടെ ഒടിടി റിലീസ് ഇപ്പോൾ യാഥാർഥ്യം ആയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ വീണ്ടും ഈ ചിത്രങ്ങൾ ചർച്ച ആകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ ഒരുക്കിയ ‘അജഗജാന്തരം’ സോണി ലിവിലൂടെ ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. മികച്ച ഒരു തിയേറ്റർ അനുഭവം നൽകുന്ന സിനിമ എന്ന് പ്രേക്ഷകർ വിധി എഴുതിയ ചിത്രം തീയേറ്ററുകളിൽ വലിയ വിജയമായി മാറി. ഒരു ആനയും പാപ്പാനും ഉത്സവപ്പറമ്പിലേക്ക് എത്തുന്നതും തുടർന്ന് അവിടെ നടക്കുന്ന സംഭവങ്ങളും ആണ് ഈ ചിത്രം പറയുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അർജുൻ അശോകൻ, സുധി കോപ്പ, സാബുമോൻ, ലുക്മാൻ, ടിറ്റോ വിൽസൺ, ജാഫർ ഇടുക്കി ശ്രീ രഞ്ജിനി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
പോസ്റ്റ് കോവിഡ് റിലീസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ തീയേറ്ററുകളിൽ നിറഞ്ഞോടിയ ചിത്രം എന്ന നേട്ടം സ്വന്തമാക്കി ആണ് ‘ജാൻ.എ.മൻ’. പ്രേക്ഷകർക്ക് ചിരി വിരുന്ന് ഒരുക്കിയ ചിത്രം ‘സൺ നെക്സ്റ്റ്’ ആണ് ഒടിടി റിലീസ് ആയി എത്തിച്ചത്. നടൻ ഗണപതിയും സഹോദരൻ ചിദംബരവും ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം ചിദംബരത്തിന്റെ ആദ്യ സംവിധാന സംരംഭവും കൂടി ആണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ബേസിൽ ജോസഫ്, ഗണപതി, ലാൽ, സിദ്ധാർത്ഥ് മേനോൻ എന്നിവർ ആണ് മറ്റ് അഭിനേതാക്കൾ.