in , ,

മാസ്സ് ആക്ഷൻ – കോമഡി ഷോയുമായി വിന്റേജ് ദിലീപ്; ഭ.ഭ.ബ ടീസർ കാണാം

മാസ്സ് ആക്ഷൻ – കോമഡി ഷോയുമായി വിന്റേജ് ദിലീപ്; ഭ.ഭ.ബ ടീസർ കാണാം

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം ‘ഭ.ഭ.ബ’ യുടെ ടീസർ പുറത്ത്. ഭയം, ഭക്തി, ബഹുമാനം എന്നതാണ് ടൈറ്റിലിന്റെ പൂർണ്ണ രൂപം. ദിലീപിൻ്റെ ഭാഗ്യ ദിനം എന്നറിയപ്പെടുന്ന ജൂലൈ നാലിന് ആണ് ടീസർ റിലീസ് ചെയ്തത്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ധനഞ്ജയ് ശങ്കർ ആണ്. താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്.

ആക്ഷൻ, കോമഡി, ത്രിൽ എന്നിവ കൃത്യമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ തരുന്നത്. വിനീത് ശ്രീനിവാസൻ , ധ്യാൻ ശ്രീനിവാസൻ എന്നിവരെ ഇതുവരെ കാണാത്ത രീതിയിൽ മാസ്സ് സ്റ്റൈലിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ദിലീപിൻ്റെ വിൻ്റേജ് മൂഡിലുള്ള കോമഡി, മാസ്സ് ഷോ ആണെന്നും ടീസർ സൂചിപ്പിക്കുന്നു. വളരെ കളർഫുൾ ആയാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും ടീസർ കാണിച്ചു തരുന്നുണ്ട്. മാസ്സ് എന്റെർറ്റൈന്മെന്റിന്റെ ഭ്രാന്തമായ ഒരു ലോകത്തേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ട് പോവുക എന്നാണ് സൂചന.

സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വമ്പൻ കാൻവാസിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്. സൂപ്പർതാരം മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്.

ഛായാഗ്രഹണം- അർമോ, സംഗീതം- ഷാൻ റഹ്മാൻ, എഡിറ്റിങ്- രഞ്ജൻ ഏബ്രഹാം, വരികൾ- കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, കലാസംവിധാനം- നിമേഷ് താനൂർ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, വെങ്കി, മേക്കപ്പ്- റോനെക്‌സ് സേവ്യർ, ആക്ഷൻ- കലൈ കിങ്‌സൺ, നൃത്ത സംവിധാനം- സാൻഡി.

നിവിൻ പോളിയും മമിതയും ഒന്നിക്കുന്നു; ഭാവന സ്റ്റുഡിയോസിന്റെ ‘ബത്ലഹേം കുടുംബ യൂണിറ്റ്’ വരുന്നു

പെപ്പയുടെ ‘കാട്ടാളനി’ൽ സംഭാഷണങ്ങൾ ഒരുക്കാൻ ഉണ്ണി ആർ