‘ബീസ്റ്റ്’ മോഡ് ഓൺ ആയോ; ആരാധകരുടെയും നിരൂപകരുടെയും പ്രതികരണങ്ങൾ…
കേരളത്തിൽ 99.99% തിയേറ്ററുകളിലും പ്രദർശനത്തിന് എത്തിയിരിക്കുക ആണ് ദളപതി വിജയുടെ ‘ബീസ്റ്റ്’. പുലർച്ചെ 4ന് തന്നെ പലയിടങ്ങളിലും ചിത്രത്തിന് പ്രദർശനം ഉണ്ടായിരുന്നു. ഈ ചിത്രത്തിലൂടെ ഏറ്റവും കൂടുതൽ ഫാൻസ് ഷോ നടത്തുന്ന രണ്ടാമത്തെ ഫാൻസ് എന്ന നേട്ടം വിജയ് ഫാൻസ് സ്വന്തമാക്കി. മോഹൻലാൽ ഫാൻസ് ആണ് ഒന്നാം സ്ഥാനത്ത്. വരവേൽപ്പ് ഒക്കെ അതിഗംഭീരം ആകുമ്പോളും ചിത്രം എങ്ങനെ തുടർന്ന് ബോക്സ് ഓഫീസിൽ മുന്നേറും എന്നത് നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രതികരണങ്ങളെ അനുസരിച്ചു ആകും എന്നതിൽ സംശയമില്ല.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു മുൻ റോ ഓഫീസർ ആയാണ് വിജയ് എത്തുന്നത്. തീവ്രവാദികൾ പിടിച്ചടക്കിയ മാളിൽ ഉൾപ്പെടുന്ന വിജയുടെ കഥാപാത്രത്തിന് അവരുടെ പദ്ധതികൾ പരാജയപ്പെടുത്തുകയും ഒരു ഭീകരനായ തീവ്രവാദിയെ വിട്ടയക്കുന്നതിൽ നിന്ന് സർക്കാരിനെ തടയുകയും ചെയ്യണം. ഇതാണ് ചിത്രത്തിന്റെ പ്ലോട്ട്.
Thirai thee pidikka.. Vera maari celebrations everywhere 🔥#BeastFDFS 😎@actorvijay @Nelsondilpkumar @anirudhofficial @hegdepooja @selvaraghavan @manojdft @Nirmalcuts @KiranDrk @anbariv #BeastModeON #BeastMovie #Beast #BeastDay pic.twitter.com/IQNDKVjEVG
— Sun Pictures (@sunpictures) April 13, 2022
ഈ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ആണ് തുടക്കത്തിൽ വരുന്നത്. ചിത്രത്തിനെ പുകഴ്ത്തിയും വിമർശിച്ചും എല്ലാം അഭിപ്രായ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ചിത്രത്തിന്റെ രചനയിലെ പിഴവ് ആണ് പ്രധാനമായും നിരൂപകർ ചൂണ്ടി കാണിക്കുന്ന വിമർശനങ്ങളിൽ ഒന്ന്. അതേ സമയം, വിജയുടെ പ്രകടനത്തെ പുകഴ്ത്തുന്നും ഉണ്ട് ആരാധകരും നിരൂപകരും. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് എന്നിവ എല്ലാം തിരക്കഥയിലെ പോരായ്മ പരാമർശിക്കുന്നുണ്ട്.
ടൈം ഓഫ് ഇന്ത്യ ചിത്രത്തിന് 5ൽ 2.5 റേറ്റിംഗ് ആണ് നൽകിയത്. ചിത്രത്തിനെ മുന്നോട്ട് കൊണ്ട് പോകാൻ താരത്തെ തന്നെ വളരെധികം സംവിധായകൻ ആശ്രയിക്കുന്നു എന്നതാണ് ഒരു വിമർശനം. ക്ളീഷേ ത്രില്ലർ എന്ന് ഇന്ത്യ ടുഡേ പരാമർശിച്ചു ചിത്രത്തിന് നൽകിയത് 2.5 റേറ്റിംഗ് ആണ്. വിജയുടെ ഷോ ആണ് ചിത്രത്തിൽ ഉടനീളം എന്നും അവർ എഴുതുന്നു. വിജയുടെയും പൂജയുടെയും ഈ ചിത്രം ഒരു ഡൈ ഹാർഡ് ഇൻസ്പയേഡ് ത്രില്ലർ ആണ് എന്നാൽ ദുർബലമായ ഏഴുത്ത് ആണ് പോരായ്മ എന്ന് ദ് ഹിന്ദുസ്ഥാൻ ടൈംസും എഴുതുന്നു. ഇത്തരത്തിൽ ആണ് ദേശീയ മാധ്യമങ്ങളിൽ നിറയുന്ന റിവ്യൂകൾ.