റൊമാൻസും കോമഡിയും ആക്ഷനും നിറഞ്ഞ ‘ബീസ്റ്റ്’ പ്രോമോ വീഡിയോകൾ തരംഗമാകുന്നു…
ദളപതി വിജയ് നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രം ‘ബീസ്റ്റി’നായുള്ള ആരാധകരുടെ കാത്തിരുപ്പ് അവസാനിക്കുക ആണ്. ചിത്രം ഇനി മണിക്കൂറുകൾക്ക് അകം (ഏപ്രിൽ 13) ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തുക ആണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ അവസാനഘട്ട പ്രൊമോഷൻ വീഡിയോകളും എത്തി കഴിഞ്ഞു.
രണ്ട് വീഡിയോകൾ ആണ് നിർമ്മാതാക്കളായ സൺ പിക്ക്ച്ചേർസ് ഇന്ന് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന രണ്ട് പ്രോമോ വീഡിയോകളുടെ തുടർച്ച എന്നോണം മൂന്നാമത്തെ ഒരു വീഡിയോയും കൂടാതെ ബീസ്റ്റിലെ സൗണ്ട്സ് സ്‌പെഷ്യൽ വീഡിയോയും ആണ് ഇന്ന് റിലീസ് ആയത്.
ആക്ഷന് ഒപ്പം തന്നെ റൊമാൻസും കോമഡിയും ഒക്കെ ചിത്രത്തിൽ ഉണ്ടാവും എന്ന സൂചന പ്രോമോ വീഡിയോകൾ നൽകുന്നുണ്ട്. സൗണ്ട്സ് ഫ്രം ദ് വോൾഡ് ഓഫ് ബീസ്റ്റ് എന്ന ടൈറ്റിൽ നൽകി റിലീസ് ചെയ്ത വീഡിയോ ചിത്രത്തിലെ സൗണ്ട് എഫക്റ്റ്സ് മികച്ച ആസ്വാദനം നൽകും എന്നത് ഉറപ്പ് വരുത്തുന്നുണ്ട്. എന്ത് കൊണ്ടും ചിത്രത്തിന്റെ ഹൈപ്പിനെ ഈ പ്രോമോ വീഡിയോകൾ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്.
ഈ വിജയ് ചിത്രത്തിൽ പൂജ ഹെഡ്ഗെ ആണ് നായികയായി എത്തുന്നത്. ആദ്യമായി ആണ് വിജയ് പൂജ ടീം ഒന്നിക്കുന്നത്. വർഷങ്ങൾക്ക് ശേഷം തമിഴിലേക്ക് പൂജ തിരിച്ചു വരവ് നടത്തുന്ന ചിത്രം കൂടിയാണ് ഇത്. 2011ലെ ‘മുഖംമൂടി’ എന്ന മിസ്കിൻ ചിത്രത്തിൽ ആയിരുന്ന താരം അവസാനമായി തമിഴിൽ അഭിനയിച്ചത്. അപർണ്ണ ദാസ്, ഷൈൻ ടോം ചാക്കോ എന്നീ മലയാള താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.