in , ,

സ്റ്റൈലിഷ് ആക്ഷൻ വെടിക്കെട്ടുമായി മമ്മൂട്ടി; ‘ബസൂക്ക’ പ്രീ-റിലീസ് ടീസർ കാണാം!

സ്റ്റൈലിഷ് ആക്ഷൻ വെടിക്കെട്ടുമായി മമ്മൂട്ടി; ‘ബസൂക്ക’ പ്രീ-റിലീസ് ടീസർ കാണാം!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർക്ക് വലിയ പ്രതീക്ഷ സമ്മാനിച്ച്, നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് ഒരുക്കുന്ന ‘ബസൂക്ക’യുടെ പ്രീ-റിലീസ് ടീസർ പുറത്തിറങ്ങി. റിലീസിന് തൊട്ടുമുന്‍പായി എത്തിയ ഈ ടീസർ, മമ്മൂട്ടിയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങളും ഊർജ്ജസ്വലമായ സംഭാഷണങ്ങളും കൊണ്ട് സമ്പന്നമാണ്. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി അവതരിക്കുന്ന ചിത്രം നാളെ ലോകമെമ്പാടുമുള്ള സിനിമാ തിയേറ്ററുകളിൽ എത്തും.

കേരളത്തിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസിന് രണ്ടു ദിവസം മുൻപേ ആരംഭിച്ച അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം തന്നെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെക്കുന്നു. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും, ട്രെയിലറിനും, ചിത്രത്തിലെ ആദ്യ ഗാനത്തിനും പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

സൂചനകൾ അനുസരിച്ച്, ‘ബസൂക്ക’ കേരളത്തിലെ ഏകദേശം മുന്നൂറോളം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തും. മലയാള സിനിമയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഒരു ഗെയിം ത്രില്ലർ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ടീസറിലും ട്രെയിലറിലുമെല്ലാം മമ്മൂട്ടിയുടെ വേറിട്ടതും സ്റ്റൈലിഷുമായ ഗെറ്റപ്പ് ശ്രദ്ധേയമാണ്. മമ്മൂട്ടിക്കൊപ്പം തമിഴിലെ പ്രമുഖ നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന പോലീസ് ഓഫീസറായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ എത്തുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

മറ്റ് അണിയറ പ്രവർത്തകർ: എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ – ശബരി.

അല്ലു അർജുന് 175 കോടി, അറ്റ്ലിക്ക് 100 കോടി; ‘പുഷ്പ’യും ‘ജവാനും’ ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നത് 800 കോടി ബജറ്റിൽ?

‘റോഷാക്ക്’ സംവിധായകന്റെ ‘നോബഡി’ക്ക് കൊച്ചിയിൽ തുടക്കം; പൃഥ്വിരാജും പാർവ്വതിയും വീണ്ടും ഒന്നിക്കുന്നു!