“ഒരു കയ്യിൽ തോക്ക് മറു കയ്യിൽ ചുറ്റിക”; ലാൽ – ജോഷി ചിത്രം ‘റമ്പാൻ’ വരുന്നു…

0

“ഒരു കയ്യിൽ തോക്ക് മറു കയ്യിൽ ചുറ്റിക”; ലാൽ – ജോഷി ചിത്രം ‘റമ്പാൻ’ വരുന്നു…

മലയാളത്തിൻ്റെ മാസ്റ്റർ സംവിധായകൻ ജോഷിയും സൂപ്പർ താരം മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ മുൻപേ തന്നെ പുറത്തുവന്നിരുന്നു. ഇപ്പൊൾ ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചു ടൈറ്റിൽ റിവീൽ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചെമ്പൻ വിനോദ് ദ് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിൻറെ പേര് റമ്പാൻ എന്നാണ്. ഇന്ന് റിലീസ് ചെയ്ത മോഷൻ പോസ്റ്ററിൽ ഒരു കയ്യിൽ തോക്കും മറു കയ്യിൽ ചോര ഒലിക്കുന്ന ചുറ്റികയുമായി ഒരു കാറിന് മുകളിൽ നിൽക്കുന്ന മോഹൻലാലിനെ ആണ് കാണാൻ കഴിയുന്നത്.

ഒരു ആക്ഷൻ ചിത്രമാണ് ജോഷി – ചെമ്പൻ വിനോദ് ടീം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്നത് എന്ന് മോഷൻ പോസ്റ്റർ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലും ഒരു വിദേശ രാജ്യത്തിലും ആയിരിക്കും ചിത്രത്തിൻ്റെ കഥ നടക്കുക എന്ന പ്രതീതിയും മോഷൻ പോസ്റ്റർ സൃഷ്ടിക്കുന്നുണ്ട്. ചെമ്പോക്‌സി മോഷൻ പിക്ചേഴ്സ്, ഐൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് എന്നീ ബാനറുകൾ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റീൻ സാക്ക് പോൾ, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മോഷൻ പോസ്റ്റർ:

സമീർ താഹിർ സിൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ വിവേക് ഹർഷൻ ആണ്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. 2024 പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 വിഷു/ഈസ്റ്റർ റിലീസ് ആയി തിയേറ്ററുകളിൽ എത്തിക്കാൻ ആണ് അണിയറ പ്രവർത്തകരുടെ ശ്രമം.