in ,

സോഡാ ബാബുവായി അൽഫോൺസ് പുത്രൻ റീലോഡഡ്; ‘ബൾട്ടി’ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ പുറത്ത്

സോഡാ ബാബുവായി അൽഫോൺസ് പുത്രൻ റീലോഡഡ്; ‘ബൾട്ടി’ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ പുറത്ത്

മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ സംവിധായകൻ അൽഫോൺസ് പുത്രൻ, ഇത്തവണ ക്യാമറയ്ക്ക് മുന്നിലും തിളങ്ങാൻ തയ്യാറായിരിക്കുകയാണ്. ഷെയിൻ നിഗം നായകനാകുന്ന ‘ബൾട്ടി’ എന്ന ചിത്രത്തിലാണ് പുത്രൻ ‘സൈക്കോ ബട്ടർഫ്ലൈ സോഡാ ബാബു’ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അൽഫോൺസ് പുത്രന്റെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.

അരണ്ട വെളിച്ചത്തിൽ, കയ്യിലുള്ള സോഡാ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച്, നെഞ്ചിലേക്ക് ആഞ്ഞ് കുത്തുന്ന, ചോര തെറിക്കുമ്പോൾ ഒരു കൊലച്ചിരിയോടെ കാലിച്ചായ കുടിക്കാൻ ആഗ്രഹിക്കുന്ന ഒരു കഥാപാത്രമായാണ് ‘സോഡാ ബാബു’ എത്തുന്നത്. പ്രേമം പോലൊരു ട്രെൻഡ് സെറ്റർ ചിത്രം ഒരുക്കി മലയാളികളുടെ പ്രിയങ്കരനായ അൽഫോൺസ് പുത്രൻ, തികച്ചും വ്യത്യസ്തമായ ഒരു രൂപത്തിലും ഭാവത്തിലുമാണ് ‘ബൾട്ടി’യിൽ പ്രത്യക്ഷപ്പെടുന്നത്. സിൽക്ക് കളർഫുൾ ഷർട്ടും ഫോർമൽ പാന്റുമണിഞ്ഞ്, സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ, “അൽഫോൺസ് പുത്രൻ റീലോഡഡ്” എന്ന ടാഗ് ലൈനോടെയാണ് ഈ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങിയത്.

നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ‘ബൾട്ടി’, സംഗീതത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിളയും ബിനു ജോർജ്ജ് അലക്സാണ്ടറും ചേർന്നാണ് നിർമ്മാണം. ഷെയിൻ നിഗമിന്റെ 25-ാമത് ചിത്രമെന്ന പ്രത്യേകതയും ‘ബൾട്ടി’ക്കുണ്ട്.

ഹ്രസ്വചിത്രങ്ങളിലൂടെ സിനിമയിലെത്തി ‘നേരം’ (2013), ‘പ്രേമം’ (2015), ‘ഗോൾഡ്’ (2022) എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായി മാറിയ അൽഫോൺസ് പുത്രൻ, എഡിറ്റർ, നിർമ്മാതാവ്, നടൻ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2018-ൽ ‘തൊബാമ’ എന്ന ചിത്രം നിർമ്മിച്ച അദ്ദേഹം, അടുത്തിടെ പുറത്തിറങ്ങിയ ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

‘ബൾട്ടി’യിലൂടെ തമിഴ് സംഗീത സംവിധായകൻ സായ് അഭ്യങ്കർ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നടൻ മോഹൻലാലിന്റെ ഫോൺ സംഭാഷണത്തോടെ സായിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ നേരത്തെ വൈറലായിരുന്നു. ഷെയിൻ നിഗമിന്റെ കരിയറിലെ വലിയ ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ‘ബൾട്ടി’യുടെ ആദ്യ ഗ്ലിംപ്സും കുത്ത് പാട്ടിന്റെ അകമ്പടിയോടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ‘മഹേഷിന്റെ പ്രതികാരം’, ‘മായാനദി’, ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ വിജയചിത്രങ്ങൾ നിർമ്മിച്ച സന്തോഷ്‌ ടി കുരുവിളയുടെ പുതിയ ചിത്രം കൂടിയാണിത്. ഷെയിൻ നിഗമിനൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും ‘ബൾട്ടി’യിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ – കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ഗാനരചന: വിനായക് ശശികുമാർ, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫി: ആക്ഷൻ സന്തോഷ് & വിക്കി മാസ്റ്റർ, മെയ്ക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ഡി ഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: സുഭാഷ് കുമാരസ്വാമി, സജിത്ത് ആർ എം, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, മിക്സിങ്: എം ആർ രാജാകൃഷ്ണൻ, പ്രോജെക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡിറക്ടർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ്‌ പ്രൊഡക്ഷൻ) മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് & എസ്.ടി.കെ. ഫ്രെയിംസ് സി.എഫ്.ഓ: ജോബിഷ് ആന്‍റണി, & സി.ഓ.ഓ അരുൺ സി. തമ്പി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്. ടൈറ്റിൽ ഡിസൈൻ: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാഖി, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഓ: ഹെയിൻസ്.

ചിരി പ്രതീക്ഷകൾ നല്കി ‘അപൂർവ്വ പുത്രന്മാർ’ ട്രെയിലർ; ചിത്രം ജൂലൈ 18ന് തിയേറ്ററുകളിലേക്ക്

വിവാദങ്ങൾക്ക് ഇനി വിട, ‘ജെ.എസ്.കെ’യ്ക്ക് U/A 16 പ്ലസ് സർട്ടിഫിക്കറ്റ്; റിലീസ് ജൂലൈ 17ന്