in

“ആക്ഷനിൽ അദ്ദേഹത്തെ വെല്ലാൻ ഇനിയൊരാൾ ഉണ്ടാകേണ്ടിയിരിക്കുന്നു”: ബി ഉണ്ണികൃഷ്ണൻ

“ആക്ഷനിൽ അദ്ദേഹത്തെ വെല്ലാൻ ഇനിയൊരാൾ ഉണ്ടാകേണ്ടിയിരിക്കുന്നു”: ബി ഉണ്ണികൃഷ്ണൻ

എക്കാലവും മലയാള സിനിമാ പ്രേക്ഷകർ ആവേശത്തോടെ ആണ് മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ കണ്ടിട്ടുള്ളത്. കുട്ടികളും യുവാക്കളും മുതൽ സ്ത്രീ പ്രേക്ഷകർ വരെ അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നു. അടുത്തതായി തീയേറ്ററുകളിൽ എത്തുന്ന ആറാട്ടിൽ മോഹൻലാലിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ കാണാൻ ആകും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ.

ബി ഉണ്ണികൃഷ്ണൻ സംവിധാനത്തിൽ ഒരുങ്ങുന്ന ആറാട്ടിൽ നാല് ആക്ഷൻ സീക്യൂൻസുകൾ ആണ് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നാല് സ്റ്റണ്ട് കൊറിയോഗ്രാഫർസ് ആണ് ഇവ ഒരുക്കിയത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ചും ബി ഉണ്ണികൃഷ്ണന് പറയാൻ ഉണ്ട്.

ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനം അമേസിങ് ആണ് എന്ന് ബി ഉണ്ണികൃഷ്ണൻ പറയുന്നു. സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സും അതാണ് പറയുന്നത് എന്ന് ഉണ്ണി വ്യക്തമാക്കി. ആക്ഷൻ രംഗങ്ങളിൽ അദ്ദേഹത്തെ വെല്ലാൻ ഇനിയൊരാൾ ഉണ്ടാകേണ്ടിയിരിക്കുന്നു എന്നും അടിമുടി അതിൽ ഇൻവോൾവ് ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ എന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

അടിമുടി ആക്ഷൻ രംഗങ്ങളിൽ ഇൻവോൾവ് ചെയ്യുന്ന അദ്ദേഹത്തിന് അസാധ്യ ടൈമിംഗ് ആണ്. അദ്ദേഹം പറഞ്ഞത് അനുസരിച്ചു 1300ഓളം ഫൈറ്റ് അദ്ദേഹം ചെയ്തു കഴിഞ്ഞു എന്നും അത്തരമൊരു ആൾക്ക് ആറാട്ട് ‘കേക്ക് വാക്ക്’ ആണെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ആറാട്ട് ഫെബ്രുവരി 18ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്.

മൈക്കിളായി മമ്മൂട്ടിയുടെ മാസ് എന്‍ട്രി; വിരുന്നായി ‘ഭീഷ്മ പർവ്വം’ ടീസർ…

ടൈം ട്രാവലും ഫാന്റസിയും പ്രമേയം; ‘മഹാവീര്യർ’ ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാകുന്നു…