in

ടൈം ട്രാവലും ഫാന്റസിയും പ്രമേയം; ‘മഹാവീര്യർ’ ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാകുന്നു…

ടൈം ട്രാവലും ഫാന്റസിയും പ്രമേയം; ‘മഹാവീര്യർ’ ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാകുന്നു…

നിവിൻ പൊളിയെയും ആസിഫ് അലിയെയും നായകന്മാരാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമാണ് മഹാവീര്യർ. ഫാന്റസി ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എം മുകുന്ദന്റെ കഥയിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

ആസിഫ് അലിയുടെയും നിവിൻ പോളിയുടെയും കഥാപാത്രങ്ങളെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. സോഷ്യൽ മീഡിയയിൽ ഇരു താരങ്ങളും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചു.

അഭിമാനപൂർവ്വം മഹാവീര്യർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെക്കുന്നു എന്ന് നിവിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് നിങ്ങളുമായി ഒന്ന് പങ്കുവെക്കാൻ കാത്തിരിക്കുക ആയിരുന്നു എന്ന് ആസിഫ് അലി പറഞ്ഞു. പ്രേക്ഷകരിൽ കൗതുകം ഉണർത്തുകയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് കന്നഡ നടി ഷാൻവി ശ്രീവാസ്തവ ആണ്. ആസിഫ് അലിയുടെ നായികയാണ് ഷാൻവി.

ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയ ചിത്രമാണ് മഹാവീര്യർ. ചിത്രത്തിന്റെ മറ്റൊരു പോസ്റ്ററിൽ സാൻഡ് ക്ലോക്ക് കാണാൻ കഴിയുന്നുണ്ട്. ടൈം ട്രാവൽ സൂചനകൾ ആണ് ഈ പോസ്റ്റർ നൽകുന്നത് എന്നാണ് വിലയിരുത്തൽ. മഹവാര്യർ മലയാള സിനിമാ പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവം നൽകുന്ന ഈ പ്രതീക്ഷിക്കാം.

സിദ്ദിഖ്, ലാൽ, ലാലു അലക്സ്, മല്ലിക സുകുമാരൻ, പത്മരാജൻ രതീഷ്, മേജർ രവി തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഛായാഗ്രഹണം നിർവഹിച്ചത് ചന്ദ്രു സെൽവരാജ് ആണ്. മിഷൻ ചാബ്ര സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നു. എഡിറ്റിംഗ് നിർവഹിക്കുന്നത് മനോജ് ആണ്. പാൻ ഇന്ത്യൻ ചിത്രമായി കരുതാവുന്ന ചിത്രം മറ്റ് ഭാഷകളിലും പുറത്തിറക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് അണിയറപ്രവർത്തകർ പറയുന്നു.

“ആക്ഷനിൽ അദ്ദേഹത്തെ വെല്ലാൻ ഇനിയൊരാൾ ഉണ്ടാകേണ്ടിയിരിക്കുന്നു”: ബി ഉണ്ണികൃഷ്ണൻ

ആഘോഷങ്ങൾക്ക് തുടക്കമാകാൻ ‘ആറാട്ടി’ലെ ഗാനത്തിന്റെ ടീസർ എത്തി…