in ,

ആസിഫ് അലി – ജിത്തു ജോസഫ് ടീമിന്റെ ക്രൈം ത്രില്ലർ ‘മിറാഷ്’; മോഷൻ പോസ്റ്റർ പുറത്ത്

ആസിഫ് അലി – ജിത്തു ജോസഫ് ടീമിന്റെ ക്രൈം ത്രില്ലർ ‘മിറാഷ്’; മോഷൻ പോസ്റ്റർ പുറത്ത്

കൂമൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു ജോസഫ് ചിത്രത്തിൽ വീണ്ടും ആസിഫ് അലി നായകനാവുന്നു. ഈ മാസം ആരംഭിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു കൊണ്ടുള്ള മോഷൻ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. മിറാഷ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായികയായി എത്തുക.

സൺ‌ഡേ ഹോളിഡേ, ബി ടെക്ക്, കിഷ്കിന്ധാ കാണ്ഡം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ആസിഫ് അലി- അപർണ്ണ ബാലമുരളി ടീം ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ്ടൈം സ്റ്റോറീസ് ഫിലിംസ് എന്നിവയുമായി സഹകരിച്ച് ഇ4 എക്സ്പെരിമെന്റ്സ്, നാഡ് സ്റ്റുഡിയോസ് എന്നിവയുടെ കീഴിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേത്തി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹക്കിം ഷാജഹാൻ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

അടുത്തിടെ തമാർ വി ഒരുക്കുന്ന ചിത്രം പൂർത്തിയാക്കിയ ആസിഫ് അലി, ജീത്തു ജോസഫ് ചിത്രത്തിലേക്ക് ഉടനെ കടക്കും എന്നാണ് സൂചന. അപർണ ആർ താരകാടിന്റെ കഥയ്ക്ക് ശ്രീനിവാസ് അബ്രോളും ജിത്തു ജോസഫും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- വിഷ്ണു ശ്യാം, എഡിറ്റർ- വി എസ് വിനായക്, പ്രൊഡക്ഷൻ ഡിസൈനർ- പ്രശാന്ത് മാധവ്.

ജിത്തു ജോസഫ് ബോളിവുഡിൽ ഒരുക്കാനിരുന്ന ചിത്രം പിന്നീട് ആസിഫ് അലിയെ നായകനാക്കി മലയാളത്തിൽ പ്ലാൻ ചെയ്യുകയായിരുന്നു എന്നാണ് വാർത്തകൾ വരുന്നത്. മോഹൻലാൽ നായകനായ ദൃശ്യം 3 , മോഹൻലാൽ നായകനായ റാം സീരിസ്, ഫഹദ് ഫാസിൽ നായകനായ ചിത്രം എന്നിവയാണ് ജീത്തു ജോസഫ് പ്ലാൻ ചെയ്യുന്ന മറ്റു പ്രൊജെക്ടുകൾ.

ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ഫാമിലി ഡ്രാമ; ആസിഫ് അലി – താമർ ചിത്രം പൂർത്തിയായി

‘ബാഹുബലി 2’നെ മറികടന്ന് ഇൻഡസ്ട്രി ഹിറ്റടിച്ച് ‘പുഷ്പ 2: ദ റൂൾ’; കളക്ഷൻ കണക്കുകൾ ഇതാ…