in

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന് പുതിയ തിയേറ്റർ; അഞ്ചലിൽ ‘അർച്ചന’ സിനിമാസ് പ്രവർത്തനം തുടങ്ങി

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന് പുതിയ തിയേറ്റർ; അഞ്ചലിൽ ‘അർച്ചന’ സിനിമാസ് പ്രവർത്തനം തുടങ്ങി

കൊല്ലം ജില്ലയിലെ അഞ്ചലിലെ സിനിമാപ്രേമികൾക്ക് ഇനി പുതിയ ദൃശ്യാനുഭവം. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് സിനിമാസിന്റെ പുതിയ തിയേറ്ററായ ‘അർച്ചന’ അഞ്ചലിൽ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക 4കെ അൾട്രാ എച്ച്ഡി ദൃശ്യമികവോടും ഡോൾബി അറ്റ്‌മോസ് ശബ്ദ സംവിധാനത്തോടും കൂടിയാണ് തിയേറ്റർ സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് സ്ക്രീനുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

നടൻ ഷമ്മി തിലകന്റെ മകനും നടനുമായ അഭിമന്യൂ ഷമ്മി തിലകനാണ് തിയേറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചലച്ചിത്ര രംഗത്തെയും സാമൂഹിക-രാഷ്ട്രീയ രംഗത്തെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്, ജനറൽ സെക്രട്ടറി സോണി തോമസ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ്, നിർമ്മാതാവ് ജി. സുരേഷ് കുമാർ, ഫിയോക്ക് മുൻ ജനറൽ സെക്രട്ടറി എം.സി ബോബി, നിർമ്മാതാവ് ആൽവിൻ ആന്റണി, പുനലൂർ എംഎൽഎ പി.എസ് സുപാൽ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കേരളത്തിൽ തിയേറ്റർ ശൃംഖല വിപുലീകരിക്കുന്ന മാജിക് ഫ്രെയിംസിന്റെ പതിനെട്ടാമത്തെ തിയേറ്ററും നാൽപ്പതാമത്തെ സ്ക്രീനുമാണ് അഞ്ചലിൽ ആരംഭിച്ചത്. അടുത്തിടെ ഇരിട്ടിയിലും മാജിക് ഫ്രെയിംസ് പുതിയ തിയേറ്റർ തുറന്നിരുന്നു. സൊമാറ്റോയാണ് അർച്ചന തിയേറ്ററിന്റെ ഓൺലൈൻ ബുക്കിംഗ് പങ്കാളി. തിയേറ്റർ ഉടമ നവീനും ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി.

രാജകീയ പ്രൗഢിയിൽ മലയാളത്തിന്റെ മോഹൻലാൽ; പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്

ചരിത്രവും നിഗൂഢതയും ഇഴചേർത്ത് ‘വള’; തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നോട്ട്