ചിരി പ്രതീക്ഷകൾ നല്കി ‘അപൂർവ്വ പുത്രന്മാർ’ ട്രെയിലർ; ചിത്രം ജൂലൈ 18ന് തിയേറ്ററുകളിലേക്ക്

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘അപൂർവ്വ പുത്രന്മാർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇവയ്ൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം ജൂലൈ 18ന് തിയേറ്ററുകളിൽ എത്തും. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ ഫാമിലി കോമഡി ത്രില്ലർ, ആരതി കൃഷ്ണയാണ് നിർമ്മിച്ചിരിക്കുന്നത്. എസ്.എൻ. ക്രിയേഷൻസിന്റെ ശശി നമ്പീശൻ, എൻ സ്റ്റാർ മൂവീസിന്റെ നമിത് ആർ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സുവാസ് മൂവീസ് സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നു. ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ചിരിയും സസ്പെൻസും ആക്ഷനും ചേർന്ന ഒരു മുഴുനീള വിരുന്നാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് ട്രെയിലർ സൂചന നൽകുന്നു. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരുപാട് സസ്പെൻസുകളും ഒളിപ്പിച്ചുവെക്കുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർക്കൊപ്പം ലാലു അലക്സ്, അശോകൻ എന്നിവരുടെ പ്രകടനങ്ങളും ചിത്രത്തിന്റെ ലൈറ്റുകളിലൊന്നായിരിക്കും.
തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധ നേടിയ പായൽ രാധാകൃഷ്ണ, കന്നഡയിൽ അരങ്ങേറ്റം കുറിച്ച അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രധാന താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ്, അശോകൻ എന്നിവരെ കൂടാതെ അലൻസിയർ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഷെന്റോ വി. ആന്റോ ഛായാഗ്രഹണവും ഷബീർ സയ്യെദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. മലയാളി മങ്കീസ്, റെജിമോൻ എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ, ടിറ്റോ പി തങ്കച്ചൻ, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പർ എന്നിവരാണ് ഗാനരചയിതാക്കൾ. പശ്ചാത്തല സംഗീതം വില്യം ഫ്രാൻസിസിന്റെതാണ്. കമലാക്ഷൻ പയ്യന്നൂരാണ് പ്രൊഡക്ഷൻ കൺട്രോളർ. റോണി വെള്ളത്തൂവൽ മേക്കപ്പും എ.ബി ജുബിൻ സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. അസീസ് കരുവാരകുണ്ടാണ് കലാസംവിധാനം.
പ്രൊജക്റ്റ് മാനേജർ: സുരേഷ് പുന്നശ്ശേരിൽ, പ്രൊജക്ട് ഡിസൈനർ: അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ: അനീഷ് വർഗീസ്, വസ്ത്രാലങ്കാരം: ബൂസി ബേബി ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, സംഘട്ടനം: കലൈ കിങ്‌സൺ, നൃത്തസംവിധാനം: റിച്ചി റിച്ചാർഡ്സൺ, അഖിൽ അക്കു, സൂര്യൻ വി കുമാർ, കളറിസ്റ്റ് – ലിജു പ്രഭാകർ, വിഎഫ്എക്സ്: പ്ലേകാർട്ട്, കൂകി എഫ്എക്സ്, റീ റെക്കോർഡിങ് മിക്സർ: ജിജു ടി ബ്രൂസ്, സ്റ്റിൽസ്: അരുൺകുമാർ വി.എ, വിതരണം: ഡ്രീം ബിഗ് ഫിലിംസ്, പബ്ലിസിറ്റി ഡിസൈൻസ്: റോക്കറ്റ് സയൻസ്, പി.ആർ.ഒ: ശബരി