in

മദ്രാസ് ലോഡ്ജുമായി അനൂപ് മേനോൻ – വി കെ പ്രകാശ് ടീം; ട്രിവാൻഡ്രം ലോഡ്ജിന്‍റെ രണ്ടാം ഭാഗമോ?

മദ്രാസ് ലോഡ്ജുമായി അനൂപ് മേനോൻ – വി കെ പ്രകാശ് ടീം; ട്രിവാൻഡ്രം ലോഡ്ജിന്‍റെ രണ്ടാം ഭാഗമോ?

ആറ് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിനെ ഓർമ്മ പ്പെടുത്ത പേരാണ് അതെ ടീം ഒന്നിക്കുന്ന പുതിയ ചിത്രത്തിനും. മദ്രാസ് ലോഡ്ജ് എന്നാണ് ചിത്രത്തിന്‍റെ പേര്.

നടൻ അനൂപ് മേനോൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്ന ചിത്രം വി കെ പ്രകാശ് സംവിധാനം ചെയ്യുന്നു. 999 എന്റർടൈൻമെന്റ്സിന്‍റെ ബാനറിൽ നോബിൾ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.

അനൂപ് മേനോനും വി കെ പ്രകാശും തങ്ങളുടെ ഫേസ്ബുക് പേജുകളില്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പങ്കുവെച്ചിരുന്നു. ‘ദി ലോഡ്ജ് റിനോവേറ്റഡ്’ എന്ന ടാഗ് ലൈൻ ആണ് ചിത്രത്തിന്‍റെ പോസ്റ്ററിൽ ഉള്ളത്. ട്രിവാൻഡ്രം ലോഡ്ജിന്‍റെ രണ്ടാം ഭാഗം എന്ന സൂചന ആണോ ഈ ടാഗ് ലൈൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. ഔദ്യോഗിക സ്ഥിരീകരണവും ഇത് സംബന്ധിച്ചു ഉണ്ടായിട്ടില്ല.

ജയസൂര്യ, അനൂപ് മേനോൻ, ഹണി റോസ്, ഭാവന തുടങ്ങിയർ ആയിരുന്നു ട്രിവാൻഡ്രം ലോഡ്ജിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫറിന്‍റെ സെറ്റിൽ സുപ്രിയയ്ക്ക് പിറന്നാൾ ആഘോഷം!

യൗവനത്തിന്‍റെ കരുത്തിൽ മാണിക്യൻ, അതിഗംഭീരം ഒടിയന്‍റെ പുതുപുത്തൻ പോസ്റ്റർ!