അന്നും ഇന്നും ഇനി എന്നും ഞാൻ ലാലിന്റെ ആരാധകനാണ്: എംഎൽഎ സജി ചെറിയാൻ
മോഹൻലാലിനോളം ജനപ്രിയത ഉള്ള ഒരു താരം മലയാള സിനിമാ ചരിത്രത്തിൽ തന്നെ വേറെ ഉണ്ടാവില്ല. മോഹൻലാലിനെ ഇഷ്ടപ്പെടുന്നവരിൽ സാധാ പ്രേക്ഷകരെ പോലെ വിവിധ മേഖലയിലെ പ്രശസ്തരും രാഷ്ട്രീയക്കാരും ഒക്കെ ഉണ്ട്. ഇപ്പോൾ ഇതാ ചെങ്ങന്നൂർ എം എൽ എ സജി ചെറിയാനും മോഹൻലാലിന്‍റെ ആരാധകരുടെ കൂട്ടത്തിലെ ഒരാൾ ആണ് താൻ എന്ന് വെളിപ്പെടുത്തിയിരിക്കുക ആണ്.
‘താരരാജാവിനൊപ്പം’ എന്നൊരു അടിക്കുറിപ്പ് നൽകി മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രം സജി ചെറിയാൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് ഒരാൾ ‘സഖാവേ വേറെ ആരെയും കണ്ടില്ല’ എന്ന കമന്റ് ചെയ്തു. ഇതിനു മറുപടി ആയി സജി ചെറിയാൻ പറഞ്ഞത് ഇങ്ങനെ: ‘അന്നും ഇന്നും ഇനി എന്നും ഞാൻ ലാലിന്റെ ആരാധകനാണ്’.
സജി ചെറിയാന്‍റെ ഈ കമന്റ് ഇപ്പോൾ ശ്രദ്ധേയമാകുക ആണ്.