in

പീറ്റർ ഹെയ്‌ൻ വരുന്നു,’മധുരരാജ’യ്ക്ക് തീപ്പൊരി സംഘട്ടനം ഒരുക്കാൻ!

പീറ്റർ ഹെയ്‌ൻ വരുന്നു,’മധുരരാജ’യ്ക്ക് തീപ്പൊരി സംഘട്ടനം ഒരുക്കാൻ!

വളരെ നാളുകൾക്ക് മുൻപ് തന്നെ പോക്കിരി രാജയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന സൂചന നൽകിയതിനാൽ പ്രേക്ഷകർ പ്രതീക്ഷിച്ച പ്രഖ്യാപനം തന്നെ ആയിരുന്നു ‘മധുരരാജ’ എന്ന ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററിൽ ഒരു പേര് പക്ഷെ ആരും തന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അത് മറ്റാരുമല്ല, പീറ്റർ ഹെയ്‌ൻ എന്ന സ്റ്റണ്ട് മാസ്റ്ററിന്‍റെ സാന്നിധ്യം ആണ്.

മധുരരാജായ്ക്ക് വേണ്ടി പീറ്റർ ഹെയ്‌ൻ സ്റ്റണ്ട് ഒരുക്കുന്നു എന്നത് മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിക്കുക ആണ്. പുലിമുരുകനില്‍ മോഹൻലാലിന് വേണ്ടി അതിഗംഭീര സ്റ്റണ്ട് ഒരുക്കി തിയേറ്ററുകളെ ഇളക്കി മറിച്ച പീറ്റർ ഹെയ്‌ൻ മമ്മൂട്ടി ചിത്രത്തിന് വേണ്ടിയും ഗംഭീര സ്റ്റണ്ട് ഒരുക്കും എന്ന പ്രതീക്ഷ ആണ് ആരാധകർക്കുള്ളത്.

ഉദയകൃഷ്ണ ആണ് മധുരരാജയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകണം ഷാജി കുമാർ. ഗോപി സുന്ദർ സംഗീതം ഒരുക്കുന്നു. അടുത്ത മാസം ഒൻപതാം തീയതി ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങും. 2019 വിഷുവിന് തീയേറ്ററുകളിൽ എത്തും.

അതെ സമയം, ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടിയും പീറ്റർ ഹെയ്‌ൻ സ്റ്റണ്ട് ഒരുക്കി കഴിഞ്ഞു. ഇത് കൂടാതെ പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്‍റെയും സ്റ്റണ്ട് മാസ്റ്റർ ആണ് പീറ്റർ ഹെയ്‌ൻ.

ദൃശ്യത്തിന് വീണ്ടും നേട്ടം; ഇത്തവണ ചരിത്രം സൃഷ്ടിച്ചത് ശ്രീലങ്കയിൽ!

അന്നും ഇന്നും ഇനി എന്നും ഞാൻ ലാലിന്‍റെ ആരാധകനാണ്: എംഎൽഎ സജി ചെറിയാൻ