in

ബ്രഹ്മാണ്ഡ മാസ് ആക്ഷന് ഒരുങ്ങി അജിത് കുമാർ; ‘വിടാമുയർച്ചി’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു ലൈക്ക പ്രൊഡക്ഷൻസ്…

ബ്രഹ്മാണ്ഡ മാസ് ആക്ഷന് ഒരുങ്ങി അജിത് കുമാർ; ‘വിടാമുയർച്ചി’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു ലൈക്ക പ്രൊഡക്ഷൻസ്…

സൂപ്പർ താരം അജിത് കുമാർ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ് ആക്ഷൻ ചിത്രമായ ‘വിടാമുയർച്ചി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി ആണ് സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യൻ സിനിമാ ലോകവും അജിത് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം ഇപ്പോഴതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്.

മങ്കാത്ത എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം അജിത് കുമാർ- അർജുൻ- തൃഷ കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നു എന്നത് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഓഗസ്റ്റ് മാസത്തോടെ വിടാമുയർച്ചിയുടെ ചിത്രീകരണം പൂർത്തിയാക്കും. അതിന് ശേഷം ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എം കെ എം തമിഴ് കുമരൻ വെളിപ്പെടുത്തി.

തമിഴിലെ സെൻസേഷണൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിംഗ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്. മിലൻ കലാസംവിധാനം നിർവഹിക്കുമ്പോൾ സംഘട്ടനം ഒരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിക്കഴിഞ്ഞു. അനു വർദ്ധൻ വസ്ത്രാലങ്കാരം, ഹരിഹരസുധൻ വിഎഫ്എക്സ്, ആനന്ദ് കുമാർ സ്റ്റിൽസ്, പിആർഒ ശബരി.

മൂന്ന് ദിവസത്തെ കളക്ഷൻ 415 കോടി; ‘കൽക്കി 2898 എഡി’ ബോക്സ് ഓഫീസ് കീഴടക്കുന്നു…

ഇടവേള ബാബുവിന്റെ ആത്മകഥാംശമുള്ള ‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു…