“അവൻ പ്രവചനാതീതനാണ്”; ബ്രഹ്മാണ്ഡ ദൃശ്യങ്ങളുമായി ‘ഏജന്റ്’ ടീസർ…
തെലുങ്ക് യുവ താരം അഖിൽ അക്കിനേനിയും മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഏജന്റ്’. തെലുങ്ക് സിനിമയിൽ നിന്ന് പാൻ ഇന്ത്യൻ തലത്തിൽ വിവിധ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം സുരേന്ദർ റെഡ്ഡി ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ.
1 മിനിറ്റ് 18 സെക്കന്റ് മാത്രമുള്ള ടീസറിൽ ബ്രഹ്മാണ്ഡ ദൃശ്യങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. കളർ ഗ്രേഡിങ് എഡിറ്റിംഗ് സ്കോറിങ് എല്ലാം തന്നെ ചിത്രത്തിൽ വലിയ ക്യാൻവാസ് വെളിപ്പെടുത്തുന്നുണ്ട്. മഹാദേവ് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ടീസർ: