in

ഭീഷ്മ പർവ്വത്തിന്റെ വിജയം ആഘോഷിച്ചു തെലുങ്ക് സിനിമാ പ്രവർത്തകരും; നന്ദി പറഞ്ഞ് മമ്മൂട്ടി…

ഭീഷ്മ പർവ്വത്തിന്റെ വിജയം ആഘോഷിച്ചു തെലുങ്ക് സിനിമാ പ്രവർത്തകരും; നന്ദി പറഞ്ഞ് മമ്മൂട്ടി…

ഭീഷ്മ പർവ്വം തീയേറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറുമ്പോൾ മമ്മൂട്ടി പുതിയ തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ്. അഖിൽ അക്കിനേനി നായകൻ ആകുന്ന ‘ഏജന്റ്’ എന്ന തെലുങ്ക് ചിത്രത്തിൽ ആണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. മമ്മൂട്ടി തങ്ങളോട് ഒപ്പം ചേർന്നു എന്ന് അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ സംവിധായകൻ സുരേന്ദർ റെഡ്‌ഡി സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ ഇട്ടിരുന്നു.

ഇപ്പോളിതാ മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിന്റെ വിജയം ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ തെലുങ്ക് സിനിമാ പ്രവർത്തകൾ ആഘോഷിച്ചതിന്റെ വീഡിയോയും പുറത്തുവന്നിരിക്കുക ആണ്. മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ഭീഷ്മ പർവ്വം സ്‌പെഷ്യൽ കേക്ക് മുറിച്ച് നായകൻ അഖിൽ അക്കിനേനി ഉൾപ്പെടെയുള്ളവർ വിജയാഘോഷത്തിൽ പങ്കുചേർന്നു. നിർമ്മാതാക്കൾ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് മമ്മൂട്ടി നന്ദിയും അറിയിച്ചു. വീഡിയോ കാണാം:

ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് പുറത്തുവിട്ടു കൊണ്ട് കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ഒരു മിലിറ്ററി ഓഫീസറുടെ വേഷത്തിൽ ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. രാമബ്രഹ്മം സുങ്കര തിരക്കഥ രചിച്ച ഈ ചിത്രം ഒരു സ്പൈ ത്രില്ലർ ആണ്. നായികാ വേഷത്തിൽ സാക്ഷി വൈദ്യ എത്തുന്നു.

ഏജന്റ് ടീമിന് ഒപ്പം മമ്മൂട്ടി ചേരുന്ന രണ്ടാമത്തെ ഷെഡ്യൂൾ ആണ് ഇത്. ഇപ്പോൾ ഹൈദരാബാദിൽ ചിത്രീകരണം തുടരുന്ന ഈ ചിത്രത്തിന്റെ ഹംഗറിയിൽ നടന്ന ചിത്രീകരണത്തിലും മമ്മൂട്ടി ഭാഗമായിരുന്നു. ഒക്ടോബറിൽ നടന്ന ആ ചിത്രീകരണത്തിന് ശേഷം ഇപ്പോൾ പത്ത് ദിവസത്തെ ചിത്രീകരണത്തിന് ആണ് മമ്മൂട്ടി എത്തിയിരിക്കുന്നത് എന്നാണ് വിവരം. സിബിഐ 5: ദ് ബ്രയിൻ, നൻപകൽ നേരത്ത് മയക്കം, പുഴു എന്നിവയാണ് മമ്മൂട്ടിയുടെ മറ്റ് ചിത്രങ്ങൾ.

കെജിഎഫ് സംവിധായകന്റെ ചിത്രത്തിൽ പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്നു…

മകൾ മാളവിക സെറ്റിൽ എത്തി, സത്യന് ടൈറ്റിലും കിട്ടി; ജയറാം ആ കഥ പറയുന്നു…