in

കെജിഎഫ് സംവിധായകന്റെ ചിത്രത്തിൽ പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്നു…

കെജിഎഫ് സംവിധായകന്റെ ചിത്രത്തിൽ പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്നു…

കന്നഡ സിനിമയുടെ ബാഹുബലി ആയി ഇന്ത്യ മുഴുവൻ ശ്രദ്ധ നേടുകയും വമ്പൻ വിജയം കൊയ്യുകയും ചെയ്ത ചിത്രമാണ് കെജിഎഫ്. ഇന്ത്യ ഒട്ടാകെ തരംഗമായി മാറിയ ഈ ചിത്രം യാഷിനെ നായകനാക്കി ഒരുക്കിയത് പ്രശാന്ത് നീൽ ആയിരുന്നു. കെജിഎഫ് രണ്ടാം ഭാഗവും ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുന്നുണ്ട്.

പ്രശാന്ത് നീൽ തന്റെ അടുത്ത സിനിമയുടെ പ്രഖ്യാപനനം നടത്തുകയും ചിത്രീകരണം തുടങ്ങുകയും ചെയ്തിരുന്നു. സലാർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ പ്രഭാസ് ആണ് നായകൻ ആകുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ട് മലയാളികൾക്ക് സന്തോഷമാകുന്ന മറ്റൊരു വാർത്തയും പുറത്തുവന്നിരിക്കുക ആണ്. മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജും ഈ ചിത്രത്തിന്റെ ഭാഗം ആകുന്നു എന്നതാണ് പുതിയ വാർത്ത.

നായകൻ പ്രഭാസ് തന്നെയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. പൃഥ്വിരാജിനോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. പുതിയ ചിത്രമായ രാധേ ശ്യാമിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേ സമയം, മൂന്ന് ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയ പൃഥ്വിരാജ് ബ്ലെസി ചിത്രമായ ആടുജീവിതത്തിൽ ആണ് അടുത്തതായി ജോയിൻ ചെയ്യുന്നത്. അതിന് മുൻപ് അദ്ദേഹം ഒരു ഇടവേള എടുക്കുക ആണെന്ന് പ്രേക്ഷകരോട് അറിയിച്ചിരുന്നു. ജന ഗണ മന, എന്നീ ചിത്രങ്ങൾ ആണ് അദ്ദേഹം പൂർത്തിയാക്കിയത്. ജന ഗണ മന അടുത്ത മാസം തീയേറ്ററുകളിൽ എത്തും.

ഓപ്പണിങ്ങ് വീക്കെൻഡ് കളക്ഷനിൽ താണ്ഡവമാടി ‘ഭീഷ്മ പർവ്വം’; ബോക്സ് ഓഫീസ് റിപ്പോർട്ട്…

ഭീഷ്മ പർവ്വത്തിന്റെ വിജയം ആഘോഷിച്ചു തെലുങ്ക് സിനിമാ പ്രവർത്തകരും; നന്ദി പറഞ്ഞ് മമ്മൂട്ടി…