അരങ്ങേറ്റം 16 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെ നായികയായി, ഇന്ന് ദുൽഖറിന്‍റെ നായിക…
പതിനാറ് വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെ നായിക ആയി ‘പ്രജാപതി’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് ആണ് അദിതി റാവു ഹൈദരി സിനിമാ കരിയർ തുടങ്ങുന്നത്. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം തമിഴ്, തെലുങ്ക്, ഹിന്ദി, മറാത്തി തുടങ്ങി വിവിധ ഭാഷകളിൽ അഭിനയിച്ചു. ഇപ്പോളിതാ ആദ്യ നായകന്റെ മകന്റെ നായിക ആയി താരം എത്തുന്ന സിനിമ റിലീസിന് ഒരുങ്ങുക ആണ്.
2006ൽ മമ്മൂട്ടിയുടെ നായിക ആയിരുന്ന അദിതി ഇപ്പോൾ
മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്റെ നായിക ആകുന്നത് ‘ഹേ സിനാമിക’ എന്ന ചിത്രത്തിൽ ആണ്. ഈ ഒരു കാര്യം പ്രേക്ഷകർക്കും കൗതുകമാകുക ആണ്.
ദുൽഖർ സൽമാനും അദിതിയും ഒന്നിക്കുന്ന ഹേ സിനാമിക ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭം കൂടി ആണ്. അദിതിയ്ക്ക് ഒപ്പം നായികാ വേഷത്തിൽ കാജൽ അഗർവാളും എത്തുന്നുണ്ട്. ചിത്രം മാർച്ച് മൂന്നിന് ആണ് തീയേറ്ററുകളിൽ എത്തുന്നത്.