in

‘കടുവ’ ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ പൂർത്തിയായി; ഇനി പൃഥ്വിയ്ക്ക് ‘ആടുജീവിതം’…

‘കടുവ’ ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ പൂർത്തിയായി; ഇനി പൃഥ്വിയ്ക്ക് ‘ആടുജീവിതം’…

മലയാളത്തിന്റെ യുവ സൂപ്പർസ്റ്റാർ പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’യുടെ ചിത്രീകരണം പൂർത്തിയായി. ഷാജി കൈലാസ് ഒരുക്കുന്ന ഈ മാസ് ആക്ഷൻ ചിത്രം ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ ആണ് പൃഥ്വിരാജ് പൂർത്തിയാക്കിയിരിക്കുന്നത്. ‘ഗോൾഡ്‌’, ‘ജനഗണമന’ എന്നിവയാണ് ചിത്രീകരണം പൂർത്തിയായ മറ്റ് ചിത്രങ്ങൾ.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ മൂന്ന് ചിത്രങ്ങളും ഓരോന്നായി പ്രേക്ഷകർക്ക് മുന്നിൽ എത്തും എന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇനി ചിത്രീകരണം പൂർത്തിയാക്കാനുള്ള അടുത്ത പൃഥ്വിരാജ് ചിത്രം ബ്ലെസി ഒരുക്കുന്ന ‘ആടുജീവിതം’ ആണ്.

ചിത്രീകരണം പുരോഗമിക്കവെ കോവിഡ് പ്രതിസന്ധി കാരണം നിർത്തി വെച്ച ആടുജീവിതത്തിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് ഒരു ഇടവേള എടുക്കുക ആണ് എന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ സിനിമയും താനും ഈ ഇടവേള അർഹിക്കുന്നു എന്ന് പൃഥ്വിരാജ് പറയുന്നു. അൾജീരിയയിൽ ആയിരിക്കും ഷൂട്ടിങ് ആദ്യം തുടങ്ങുക എന്നും, ശേഷം ജോർദാനിലേക്ക് ഷിഫ്റ്റ് ആയി തിരിച്ചു ഇന്ത്യയിൽ എത്തി ചിത്രീകരണം പൂർത്തിയാകും എന്നും പൃഥ്വിരാജ് അറിയിച്ചു.

പൂർത്തിയാക്കിയ ഗോൾഡ്‌ അൽഫോൻസ് പുത്രൻ ആണ് സംവിധാനം ചെയ്യുന്നത്. നയൻതാര ആണ് ഈ ചിത്രത്തിലെ നായിക. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നായകന്മാർ ആകുന്ന ജനഗണമന ഒരുക്കുന്നത് ഡിജോ ജോസ് ആന്റണി ആണ്. ഡ്രൈവിംഗ് ലൈസൻസ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് – പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രമാണ് ഇത്.

അരങ്ങേറ്റം 16 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെ നായികയായി, ഇന്ന് ദുൽഖറിന്‍റെ നായിക…

“മലയാളത്തിന്‍റെ ഇതിഹാസം മമ്മൂട്ടി സർ എന്‍റെ ആദ്യ സിനിമയിൽ നായകനാകുന്നത് അഭിമാനം”